പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 17 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pgmbhsparakode (സംവാദം | സംഭാവനകൾ)

{{Infobox School| | സ്ഥലപ്പേര്= പറക്കോട് | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂള്‍ കോഡ്= 38053 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1942 | സ്കൂള്‍ വിലാസം= പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട് | പിന്‍ കോഡ്= 691 554 | സ്കൂള്‍ ഫോണ്‍= 04734 216180 | സ്കൂള്‍ ഇമെയില്‍= pgmbhs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://pgmbhsparakode.org.in | ഉപ ജില്ല= അടൂര്‍ ‌| ഭരണം വിഭാഗം= എയ്ഡഡ് ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്‌ | ആൺകുട്ടികളുടെ എണ്ണം= 787 | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 787 | അദ്ധ്യാപകരുടെ എണ്ണം= 33 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= വി.എസ്.രമാദേവി | പി.ടി.ഏ. പ്രസിഡണ്ട്= തേരകത്ത് മണി | സ്കൂള്‍ ചിത്രം= ൫൫൫.jpg ‎|

ചരിത്രം

പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ കഴിച്ചാല്‍ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്‍്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്‍് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.1942 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂള്‍ പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്‍, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിന്‍്റ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചു.നീണ്ട 68 വര്‍ഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പാര്‍വ്വതി നേത്യാര്‍/ ഗോപാലന്‍ നായര്‍/ കെ.ജി.ലില്ലി / ഐസക് മത്തായി / പി.കെ. മുഹമ്മദുകുട്ടി / ലില്ലി സൂസന്‍ വര്‍ഗ്ഗീസ് / കെ.കെ. തഹ്കമണി ബായ് / കെ.ആര്‍. വിജയമ്മ / കെ.പി. അഹമ്മദ് / പി.സി. ശ്രീമാന വിക്രമരാജ / സുവാസിനി. പി. / കുര്യന്‍ മാത്യു / ടി.ജെ. ഷീല / എ.പി. ശ്രീവത്സന്‍ / കെ.ടി. കല്യാണിക്കുട്ടി / പി. മുഹമ്മദ് / ശാന്തകുമാരി.എ / എന്‍.കെ. കുഞ്ഞിമുഹമ്മദ് / മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>