ഓണിയൻ.എച്ച്.എസ്.കോടിയേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 20 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14011 (സംവാദം | സംഭാവനകൾ)

സഹായം:താള്‍ മാതൃക

Schoolwiki സംരംഭത്തില്‍ നിന്ന്

<googlemap version="0.9" lat="11" lon="75" zoom="16"> 11.739647, 75.4953 </googlemap>

ഓണിയൻ.എച്ച്.എസ്.കോടിയേരി
വിലാസം
കോടിയേരി
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-02-201014011



തലശ്ശേരി മൂന്‍സിപ്പാലിറ്റിയിലെ കോടിയേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ നിന്നും 1 കിലോമീറ്റര്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ഓണിയന്‍ ക്ഷേത്രം സമീപത്താണ്.

ചരിത്രം

1918 ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോടിയേരി ഗേള്‍സ് ഹയര്‍ എലിമെന്‍ററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയന്‍ ഈസ്റ്റ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയന്‍ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂര്‍വ്വതയാണ്.

ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, സാഹിത്യകാരന്‍‍ പവനന്‍ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

കോടിയേരി ബാലകൃഷ്ണന്‍,
പവനന്‍,


ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോര്‍ട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുവാനായി എല്‍.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ സൗകര്യത്തോടെ കംപ്യൂട്ടര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്

വിവിധ വര്‍ഷങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി


  • സ്പോര്‍ട്സ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


മാനേജ്മെന്റ്

മാനേജര്‍: ഒ.കെ.ഗൌരിക്കുട്ടി ടീച്ചര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍: 1. ശ്രീ. സി.കരുണാകരന്‍
2. ശ്രീ. ഹര്‍ഷന്‍‍
3. ശ്രീ. പി.പി. കൃഷ്ണന്‍ 1971-86
4. ശ്രീ. കെ. രാധാകൃഷ്ൻ്‍1986-89
5. ശ്രീ. വിജയന്‍ 1989-95
6. ശ്രീ. സി. കെ. ജയരാജന്‍ 1995-99
7. ശ്രീമതി. ജെ. കമലാദേവി 1999-2001
8. ശ്രീ. കെ. എം. രാജു 2001-02

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   * തലശ്ശേരി പുതിയ ബസ് സ്റ്റാന്‍റില്‍ നിന്നും മനേക്കര വഴി പാനൂര്‍ റൂട്ടില്‍. തലശ്ശേരി ടൌണില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം.
   *  റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം
"https://schoolwiki.in/index.php?title=ഓണിയൻ.എച്ച്.എസ്.കോടിയേരി&oldid=83807" എന്ന താളിൽനിന്ന് ശേഖരിച്ചത്