സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കേരളകാഴ്ച്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളകാഴ്ച്ചകൾ

പൈതൃകങ്ങൾ പുസ്തകതാളിൽ ഒളിപ്പിച്
ഓണവും, വിഷുവും പടിയിറങ്ങി.
ഇനി വരില്ലെന്ന് വാശിപിടിച്ച്... ഋതുഭേദങ്ങളിലെ വസന്തകാലവും.
പൈക്കളും, കിടാക്കളും അറവുശാലയിൽ
ഊഴം കാത്തു തല അനക്കാതെ...
നാക്കിലയിലെ ഉരുളയ്ക്ക് കണ്ണീരിന്റെ
ഉപ്പു കൂടിപ്പോയെന്ന്
ബലികാക്കക്ക് പരാതി!
വിശ്രമമില്ലാതെ വർണ്ണലോകം തീർത്...
കയ്യിലെ ഐഫോൺ പൊട്ടിച്ചിരിച്ചു.
സമൃദ്ധിയുടെ ഓണവും വിഷുവും കക്കാടിന്റെ
കവിതയിൽ കണ്ണീർ പൊഴിച്ചു.

ദേവദയാൽ. പി
8A സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി ,തളിപ്പറമ്പ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത