തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭയാനകം

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയാനകം

ഇന്ന് ലോകം കടന്നുപോകുന്നത് ഭീതിയുടെ മുൾമുനയിലൂടെയാണ്.കൊറോണ എന്ന വൈറസ് നമ്മുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളേറെ കഴിഞ്ഞിരിക്കുന്നു. ശരീര സ്രവങ്ങളിലൂടെ പകരുന്ന ഈ രോഗത്തിനെ ഇല്ലാതാക്കാൻ സർക്കാരും ആരോഗ്യ വകുപ്പുമെല്ലാം രാപ്പകലില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മീൻകച്ചവടക്കാരിയിലാണ് കൊറോണ എന്ന രോഗം ആദ്യമായി സ്ഥിതീകരിച്ചത്.മനുഷ്യൻ ചുറ്റുപാടുകളെ സങ്കീർണ്ണമായ പല മാർഗങ്ങളിലൂടെയും ശല്യപ്പെടുത്തുമ്പോഴാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.കോവിഡ്19 എന്ന രോഗാണു ചൈനയിലെ വവ്വാലുകൾക്ക് ചെറിയൊരു പനിയുണ്ടാകുന്ന രോഗാണു ആയിട്ടാണ് ആദ്യം തുടങ്ങിയത്.ഈ വവ്വാലുകൾ വുഹാനിലെ വളർത്തു പന്നികളുമായി സമ്പർക്കമുണ്ടാക്കുകയും പന്നികളിൽ നിന്ന് രോഗാണുക്കൾ മനുഷ്യരിലേക്ക് കടന്നതുമാകാമെന്നാണ് നിഗമനം. കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ നമ്മുടെ ലോകമിന്ന് കഠിന ശ്രമത്തിലാണ്.അതിനുവേണ്ടി ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും കഠിനമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു.വ്യാപനം തടയാൻ സമ്പൂർണ അടച്ചിടൽ നടത്തുന്നു.വൈറസിനെ പ്രതിരോധിക്കാൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുകയും സമൂഹ വ്യാപനം തടയുകയും ചെയ്യുന്നു.ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നു.സാനിറ്റൈസർ ഉപയോഗിക്കുന്നു.ഇങ്ങനെ എല്ലാരീതിയിലും ഈ രോഗത്തെ പ്രതിരോധിക്കാൻ കഠിന ശ്രമം നടത്തുന്നു. അതുകൊണ്ട് ആശങ്കയൊന്നും ഇല്ലാതെ ജാഗ്രതയോടെ ഒരുമയോടെ ഈ വിപത്തിനെ തോൽപ്പിക്കാം.

ആദിഷ.പി
3 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം