നിർമ്മല ഹൈസ്കൂൾ ചെമ്പേരി

Schoolwiki സംരംഭത്തിൽ നിന്ന്
നിർമ്മല ഹൈസ്കൂൾ ചെമ്പേരി
വിലാസം
ചെമ്പേരി.
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍.
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്.
അവസാനം തിരുത്തിയത്
24-03-2010Nhssc




കുടിയേറ്റത്തിന്റെ ആരംഭകാലം മുതല്‍ അറിയപെട്ടിരുന്ന ഒരു ഗ്രാമമാണ കണ്ണൂര് ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലൊന്നായ ചെമ്പേരി. ചെമ്പേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചെമ്പേരിയുടെ സര്റ്വതോന്മുഖമായ വളര്ച്ചയില്‍ ദത്തശ്രദ്ധനായിരുന്ന ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ പരിശ്രമം മൂലം 1950-ല്‍ ചെമ്പേരിയില്‍ ഒരു എലീമെന്‍റ്റി സ്കൂള്‍ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരന്‍ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്. അതെ വര്‍ഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങി. തുടര്‍ന്ന് ശ്രി. റ്റി. എന്‍. ചന്തുക്കുട്ടി മാസ്റ്റര്‍ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ല്‍ ആദ്യ ബാച്ച് വിദ്യാര്ത്ഥികള് തളിപ്പറമ്പില്‍ ഇ.എസ്.എല്‍.സി. പബ്ലിക് പരീക്ഷയെഴുതി.

1957 ജൂണ്‍ മൂന്നിനാണ്‍ ചെമ്പേരിയില്‍ ഹൈസ്കൂള്‍ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജര്‍. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേല്‍ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണൗണ്‍ ആദ്യ ബാച്ച് വിദ്യാര്‍തികല്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയത്. 1967-ല്‍ തലശ്ശേരി രൂപതാ കോര്പ്പറേറ്റ് രൂപീക്രുതമായതോടെ നിര്‍മ്മല ഹൈസ്കൂളും കോര്‍പ്പറേറ്റില്‍ ചെര്‍ന്നു. എക്കാലവും പഡനകാര്യങ്ങളില് ഉന്നത നിലവാരം പുലര്ത്താന്‍ നിര്‍മ്മല ഹൈസ്കൂളിനു ‍സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോണ്‍ മണ്ണനാല്‍, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്ന്ക്കുട്ടി ജക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോര്‍ജ് മാത്യു, ശ്രീ.അബ്റാഹം കെ.ജെ. ശ്രീ. ഫ്രാന്‍സിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ര്‍മാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

1998-ല്‍ മാനേജരായിരുന്ന റവ. ഫാ. ജോണ്‍ കല്ലുംകലിന്റെ പരിശ്റമ ഫലമായി ഇവിടെ ഹയറ് സെക്കന്ററി വിഭാഗം കൂടി അനുവദിചു കിട്ടി.



ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ. ഫാദര്‍ മാത്യു പാലമറ്റം ആണ്. റെവ. ജയിംസ് ചെല്ലംകോട്ട് കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റ്ര്‍ ജോണ്‍സണ്‍ മാത്യു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സണ്ണി എന്‍. ഡി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • റവ. ഫാ. ജോണ്‍ മണ്ണനാല്
  • ശ്രീ. ഒ. സ്കറിയ
  • ശ്രീമതി അന്നക്കുട്ടി ജേക്കബ്
  • റവ. ഫാ. തോമസ് മാമ്പുഴ
  • ശ്രീ. റ്റി.ഡി. തോമസ്
  • ശ്രീ. ജോര്‍ജ് മാത്യു
  • ശ്രീ.അബ്റാഹം കെ.ജെ
  • ശ്രീ. ഫ്രാന്‍സിസ് റ്റി.വി.
  • ശ്രീ. ജോസഫ് കെ.എ
  • ശ്രീ. എം. ഐ. ജോസ്
  • ശ്രീ. പി.റ്റി. ബേബി
  • ശ്രീ. മാത്യു തെള്ളിയില്‍
  • ശ്രീ. പി.ഡി. മാനുവല്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബോബി അലോഷ്യസ് - ഹൈജമ്പ് ദേശീയ താരം


വഴികാട്ടി

<googlemap version="0.9" lat="12.162856" lon="75.559845" type="map" zoom="10" width="375" height="200">6#B2758BC512.05678, 75.536499</googlemap>

"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_ചെമ്പേരി&oldid=90362" എന്ന താളിൽനിന്ന് ശേഖരിച്ചത്