കൊടുമൺ എച്ച്.എസ്. കൊടുമൺ/അക്ഷരവൃക്ഷം/മോഷണം

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മോഷണം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മോഷണം

കിളികളുടെ കളനാദത്തോടൊപ്പം ഇളംകാറ്റും വീശിത്തുടങ്ങിയിരുന്നു. പല വർണ്ണങ്ങളിൽ പുഷ്പങ്ങൾ പൂത്തുതുടങ്ങിയിരുന്നു. തേ൯ നുകരുവാ൯ തമ്മിൽ മത്സരിച്ച് വണ്ടുകളും ശലഭങ്ങളും പാറിപ്പറക്കുകയാണ്. ഇതാ വീണ്ടും ഒരു പൊൻപുലരി ആഗതമായിരിക്കുന്നു. സൂര്യരശ്മികൾ പൊൻകിരീടമായി കതിരുകളിൽ തിളങ്ങിനിൽക്കുന്ന ഒരു മനോഹര പ്രഭാതം.

പ്രകൃതിയെ വളരെയധികം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രാമു എന്ന വ്യക്തി ആ സമയം തന്നെ വയലിൽ തന്റെ കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിരുന്നു. വിയർപ്പ് വാർന്നിറങ്ങിയതു പോലും അറിയാതെ രാമു തന്റെ ജോലിയൽ മുഴുകിയിരുന്നു. സമ്പന്നനായ രാമു കൃഷി ചെയ്യുന്നതിൽ അത്യധികം ആഹ്ലാദവാനും തൽപ്പരനുമായിരുന്നു. സമയം ഒരുപാട് കഴിഞ്ഞ് പോയി കൊണ്ടേയിരുന്നു. ഇപ്പോൾ സൂര്യ൯ രൗദ്രനായിരിക്കുകയാണ്. ചാട്ടവാറിന്റെ അടിയേക്കാൾ ഭയാനകമായിരുന്നു സൂര്യന്റെ പ്രതികരണം. ഇതിൽ നിന്ന് ഒന്ന് മോചിതനാകുവാ൯ രാമു അവിടെ അടുത്ത് ഒരു മരച്ചുവട്ടിൽ വിശ്രമിക്കുവാനിരുന്നു. അതികഠിനമായി ക്ഷീണം അനുഭവപ്പെട്ടപ്പോൾ അദ്ദേഹം ആ മരച്ചുവട്ടിൽ കിടന്ന് ഉറങ്ങിപ്പോയി. "രാമൂ.......” എന്ന ഉച്ചത്തിലുളള വിളി കേട്ടാണ് രാമു പിന്നീട് ഉണർന്നത്. നോക്കുമ്പോൾ തന്റെ സുഹൃത്തും അയൽവാസിയുമായ ദാസ൯ വന്നു നിൽക്കുന്നു. എന്താണ് കാര്യം എന്ന് തിരക്കിയ രാമുവിനോട് ദാസന് എന്തെല്ലാമോ പറയണമെന്ന് ഉണ്ടായിരുന്നു. ഒടുവിൽ ദാസ൯ രാമുവിനോട് :"അതേ, നിങ്ങൾ എങ്ങനെയാണ് ഇത്രയും സമ്പന്നനായത് ”? അത്യാഗ്രഹിയായ ദാസനെ അറിയാമെന്നുളള മട്ടിലായിരിക്കണം രാമു ഒന്നു പുഞ്ചിരിച്ചു, ശേഷം പറഞ്ഞു :"ഞാ൯ മോഷണം നടത്തിയാണ് ഇത്രയും പണം സമ്പാദിച്ചത്.” കേട്ടപാടെ മറിച്ച് മറ്റൊരു മറുപടിയും നൽകാതെ ദാസൻ ധൃതിയിൽ നടന്നകന്നു. അന്ന് തന്നെ മോഷണം നടത്തി പണം സമ്പാദിക്കുവാൻ ദാസൻ തയ്യാറെടുത്തു നിന്നു. ഈ രാമു മോഷ്ടിച്ചാണ് ഇത്രയും നേടിയതെങ്കിൽ തനിക്ക് എന്തുകൊണ്ട് കഴിയില്ലായെന്ന് ദാസൻ സ്വയം ചിന്തിച്ചു. അന്ന് രാത്രിയായപ്പോൾ ദാസൻ എല്ലാം ഒരുക്കി വച്ചു.എന്നിട്ട് തന്റെ അയൽവാസിയായ ഒരു ബ്രാഹ്മണന്റെ ഗൃഹത്തിലേക്കു പോയി. എന്തിനെന്നോ?മോഷ്ടിക്കാൻ!മോഷണത്തിനു പോയ ആൾ കുടുങ്ങി. ബ്രാഹ്മണനും കുടുംബവും കളളനെ പിടികൂടിയെങ്കിലും കുതറിയോടി മറയുകയാണ് ദാസൻ ചെയ്തത്.തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നു വേണം പറയാൻ. ബ്രാഹ്മണ കുടുംബത്തിന് കളളനെ മനസ്സിലായതുപോലുമില്ല.

പിറ്റേന്ന് വീണ്ടും ദാസൻ വയലിലേക്ക് പോയി. രാമുവിനെ കാണണം എന്നതായിരുന്നു അവന്റെ ലക്ഷ്യം..വയലിലെത്തിയ ദാസൻ രാമുവിനോട് :“താനല്ലേ ഇന്നലെ പറഞ്ഞത് ,താൻ മോഷണം നടത്തിയാണ് ഇത്രയും സമ്പന്നനായത് എന്ന്.....രാമു മറുപടി പറഞ്ഞു: അങ്ങനെ തന്നെയാണ് ആണ് . വളരെയധികം കോപം തോന്നിയ ദാസൻ ഉച്ചത്തിൽ  അലറിവിളിച്ചു താൻ ഇനി അങ്ങനെ സുഖമായി ആയി ജീവിക്കേണ്ട . ഇത് ഞാൻ എല്ലാവരോടും പറയും. ഒരു ചെറു മന്ദഹാസത്തോടെ രാമു, പറഞ്ഞോളൂ സുഹൃത്തേ എനിക്ക് അതിൽ അഭിമാനമേ ഉള്ളൂ. ഒന്നും മനസ്സിലാക്കാതെ പൊട്ടിത്തെറിച്ചു നിന്ന ദാസ്നോട് അദ്ദേഹം ശാന്തനായി പറഞ്ഞു ; നിനക്ക് തെറ്റി ,ഞാൻ ചെയ്ത മോഷണവും നീ ചെയ്ത മോഷണവും വ്യത്യസ്തമാണ്. ഇന്നലെ നീയാണ് ബ്രാഹ്മണ കുടുംബത്തിൽ മോഷണത്തിന് പോയതെന്ന് മറ്റാരെക്കാളും എനിക്ക് നന്നായി ആയി അറിയാം .ശരിയാണ് കൂട്ടുകാരാ, ഞാൻ കള്ളൻ ആണ് ,ഞാൻ മോഷ്ടിക്കുന്നവൻ ആണ് .പക്ഷേ അത് നിന്നിൽ നിന്ന് വ്യത്യസ്തമായിട്ടാണ് .എല്ലാം ഈ അമ്മയാകുന്ന പ്രകൃതിയിൽ നിന്നാണ് . മഴക്കാലത്ത് ഞാൻ മഴയെ മോഷ്ടിച്ചും വേനൽക്കാലത്തു വെയിലിനെയും കാറ്റിനെയും ഒക്കെ അങ്ങ് മോഷ്ടിച്ചു. എന്റെ മോഷണം ഇതാണ് .ഈ മോഷണത്തിന്റെ ഫലമാണ് ഇന്ന് ഇവിടെ വിളഞ്ഞ് പൊന്തി നിൽക്കുന്ന ഓരോ പൊൻകതിരും. രാമുവിന്റെ ഉത്തരം കേട്ട് ആശ്ചര്യനായി നിന്ന ദാസനോട് ,പ്രകൃതിയുമായി ഇണങ്ങിയും സ്നേഹിച്ചും ജീവിക്കാൻ രാമു പറയുന്നു .ശേഷം ലജ്ജയോടു കൂടിയ മുഖവുമായി അതിൽ ഉപരി ഒരുപാട് ദൃഢനിശ്ചയ ങ്ങളോട് കൂടി ദാസൻ അവിടെനിന്നു മടങ്ങുന്നു .രാമു ഇവിടെ ദാസന്റെ കണ്ണുതുറപ്പിക്കുകയാണ് ചെയ്തത്.

സമീക്ഷ സന്തോഷ്
10 B കൊടുമൺ എച്ച് എസ്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ