ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


തണുത്ത കാറ്റിലാ ജഡം വിറയ്ക്കുന്നു. അതിൻ മുന്നിലീ മഴയുടെ താണ്ഡവം.... തുള്ളികൾ തറയുന്നു, ഉച്ചത്തിലാ ഭൂ മാറിൽ ജഡം വിറയ്ക്കുന്നു, അസ്ഥികൾ മാത്രമായ്. മഴയായ് പെയ്തൊലിച്ച- പ്രായത്തിലെ പ്പഴോ , കടപുഴകി വീണൊരാ വാർദ്ധക്യ വിത്തവൾ. പൂർണ ശക്തത്തിലാ- പെയ്യുന്ന മാനത്തിൽ അശക്ത മിഴിയുമായ് പെയ്തൊഴിയുന്നവൾ മാത്രം. പുത്രപൗത്രങ്ങളെ താലോലിച്ച- കരങ്ങളിൽ ഇറ്റിറ്റു വീഴുന്നിതാ- അവൾ തീർത്ത നീർക്കണം. ഒറ്റയായ് തീർന്നവൾ വാർദ്ധക്യ- സദനത്തിൽ, സതടമായ് തീർന്നതാ മഴയുടെ ചൊരിയലും. അമ്മയെ കാണാൻ തുനിയാത്ത ഹൃദയമേ.... നീയാണ് ശാപം..... ഭൂമിയുടെ തീരാത്ത ശാപം....


Amritha KM
X E ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത