അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/നശീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/നശീകരണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നശീകരണം


രു ഗ്രാമത്തിൽ ഗുണ്ടൂർ വനം എന്ന് പേരുള്ള വനമുണ്ടായിരുന്നൂ. എല്ലാ വനം പോലെയും അവിടെയും നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു.അവർ എത്തിയത് അവർ വസിച്ചിരുന്ന കാട്ടിൽ വംശനാശം സംഭവിക്കാൻ പോകുന്നു എന്നു തിരിച്ചറിഞ്ഞത് കൊണ്ടാണ്. ആ ഗ്രാമത്തിൽ ആൾതാമസമില്ലാത്തതു കൊണ്ടു തന്നെ ഒരു മൃഗത്തിനും ഒരു അസൗകര്യവും ഇല്ലായിരുന്നു.എല്ലാ മൃഗങ്ങളും നല്ല സന്തോത്തോടെയാണ് കഴിഞ്ഞിരുന്നത്.ആ കാട്ടിലെ പ്രത്യേകതകൾ ഇൽ ഒന്നാണ് ഫലഭൂയഷ്ടമായ മണ്ണ്. അതുകൊണ്ടു തന്നെ അവിടെ നിറയെ മരങ്ങളും ചെടികളും പൂക്കളും പൂമ്പാറ്റകളും പുഴകളും അരുവികളും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ അവിടേക്ക് കുറേ ജനങ്ങൾ എത്തി. അവർ അവിടെ ടെന്റ് കെട്ടി താമസിക്കാൻ തുടങ്ങി.അങ്ങനെ കുറേ ദിവസം അവർ അവിടെ കഴിഞ്ഞു. അവർക്ക് ആ കാടിനോട് മോഹം തോന്നി. അവരങ്ങനെ അത് സ്വന്തമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അങ്ങനെയിരിക്കെ ആണ് അണ്ണാൻ ഉം ആന കുട്ടനും സവാറിക്കിരങ്ങി. അങ്ങനെ മനുഷ്യരുടെ ഒരുക്കങ്ങൾ കണ്ട് അവർ അവരുടെ ലക്ഷ്യം തിരിച്ച്‌റിയാൻ തുടങ്ങി. അവർ ഈ വിവരം മൃഗരാജ നെ അറിയിച്ചു. മൃഗരാജൻ വേഗം എല്ലാ മൃഗങ്ങളെയും കൂട്ടി ഒത്തുച്ചേർന്ന് വിവരം അറിയിച്ചു. അവർ തടയാൻ തയ്യാറായി , പക്ഷേ വിചാരിച്ചപോലെ നടന്നില്ല. കാട് മനുഷ്യർ കയ്യിക്കലാക്കി. അവിടെ അവരെ കൂടാതെ നിറയെ പേരെത്തി. അവർ അവിടെ വീട് വച്ച് താമസിക്കാൻ തുടങ്ങി. അവിടെ ആദ്യം വന്ന വർ അവിടെ ഒരു ഫാക്ടറി തുടങ്ങി. ആ ഫാക്ടറിയിൽ ഗ്രാമവാസികൾക്ക് ജോലി നൽകി. ഫക്ടറിയിലെ മലിന ജലം അരുവിയിലേക്ക് ഒഴിക്കി വിട്ടു. ആ അരുവിയിൽ നിന്നുമാണ് ഗ്രാമവാസികൾ തനിക്കാവശ്യമായ വെള്ളം ശേഖരിച്ചിരുന്നത്. മലിന ജലം കാരണം അരുവിയിലെ മീനുകൾ ചത്തു പൊങ്ങി , ഗ്രാമവാസികളുടെ ഏക ജല സ്രോതസ്സ് നഷ്ടപ്പെട്ടു. ഇതറിഞ്ഞ കാടു നഷിപ്പികൾ നാടുവിട്ടു. ആ ഗ്രാമം വരൾച്ചയേട് മല്ലടിക്കാൻ തുടങ്ങി. ഏതൊരാൾക്കും വെള്ളമില്ലാതെ ജീവിക്കാനാവില്ലല്ലൊ അതുകൊണ്ട് ആ ജനങ്ങൾ ആ നാട് വിട്ട് ബന്ധുക്കളുടെ നാട്ടിലേക്ക് പോകാൻ തുടങ്ങി.

ദേവനന്ദ സി
5 std അഞ്ചരക്കണ്ടി Lp school
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ