അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

 ദൈവത്തിന്റെ വരദാനമായ പ്രകൃതി ഇന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യൻെറ സ്വാർഥതയും പ്രകൃതിക്ക്‌ നേരയുള്ള കടന്നു കയറ്റവും പ്രകൃതി നശിക്കാൻ കാരണമാവുന്നു.പ്രകൃതി എന്ന ദേവതയെ നശിപ്പിച്ച്‌ നമ്മൾ സ്വയം നശിക്കുകയാണ്.പ്രകൃതിയിൽ ജീവിക്കാനുള്ള അവകാശം മനുഷ്യനടക്കമുള്ള എല്ലാജീവജാലങ്ങൾക്കുമുണ്ട്‌.എന്നാൽ സ്വന്തം താൽപര്യം നിറവേറ്റാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുഴാണ്‌ കാലം തെറ്റിയുള്ള മഴയും വേനൽചൂടും എല്ലാം നാം അനുഭവിക്കുന്നത്‌ പ്രകൃതിക്ക്‌ നേരെ നമ്മൾ ഒരുപാട് ചൂഷണങ്ങൾ ചെയ്യുന്നു. വയൽ നികത്തൽ കുന്നിടിച്ച്‌ നിരപ്പാക്കുക പ്രകൃതിയുടെ മനോഹാരിതമായ മരങ്ങൾ വെട്ടി നശിപ്പിച്ച്‌ വലിയ വലിയ കെട്ടിടങ്ങളും വീടുകളും ഉയർന്നു പൊങ്ങുന്നു പ്രകൃതിയുടെ പകുതി ജീവനായ പുഴകൾ പല പല മാലിന്യങ്ങൾ തള്ളി മലിന മായിരിക്കുന്നു .പ്രകൃതി ഇന്ന്‌ വലിയൊരു ദുരന്തത്തിലേക്കാണ്‌ പോകുന്നത്.മനുഷ്യനും മൃഗവും വൃക്ഷങ്ങളുമെല്ലാം ഒരേ പട്ടുനൂലിൽ കോർക്കപ്പെട്ട മുത്തുകളാണ്‌.പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും പരസ്പരം ബന്ധിതമാണ്‌.ഏത് കാര്യത്തെക്കുറിച്ചും മുൻവിചാരവും മുൻകൂട്ടി കൊണ്ടുള്ള ആസൂത്രണവും നാം വേണ്ടത്ര ചെയ്യാറില്ല.പ്രകൃതിക്ക്‌ ദോഷകരമായി തീരുന്ന കാര്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് ഒഴിവാക്കാൻ നാം പലപ്പോഴാഴും ശ്രമിക്കാതെ വരുന്നേടത്ത്‌ വച്ച്‌ കാണാം എന്ന ഒരു നിലപാടാണ് കൈകൊള്ളുക പതിവ് ഇത്‌ നല്ല പ്രവണതയല്ല.നമ്മുടെ പൂർവികർ പ്രകൃതിയെ കാത്തു സൂക്ഷിച്ചതിനാൽ ഇന്ന്‌ നമുക്ക് വേണ്ടതല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു അതുപോലെ നമുക്കും നമ്മുടെ ഭാവിതലമുറയ്ക്കുമായി നമുക്ക് ഒരുമിച്ച് പ്രകൃതി യെ സംരക്ഷിക്കം സ്‌നേഹിക്കാം.

Nanditha
7 E അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത