ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലേഖനം

ആദ്യമായിട്ടാണ് ഇങ്ങനെയൊരു വേനലവധി കിട്ടുന്നത്. ലോകം മുഴുവൻ കൊറോണ കാരണം വീർപ്പു മുട്ടുകയാണ്. വീട്ടിലാണെങ്കിൽ എല്ലവരുമുണ്ട്. അച്ഛനും, അമ്മയും. ചേച്ചിയും. ആർക്കും എവിടെയും പോകണ്ട. ഒരു കണക്കിന് പറഞ്ഞാൽ നല്ല രസമുണ്ട്. ഓരോ ദിവസവും ഓരോരോ വിഭവങ്ങൾ, ഓരോ കളികൾ. നിരകളിയും, കുട്ടിയും കോലും കളിച്ചു. നിരകളി ആദ്യമായിട്ടാണ് കളിച്ചത്. കുറച്ച് ആലോചിച്ച് കളിക്കണം. പിന്നെ പല തരം ഭക്ഷണ സാധനങ്ങൾ. ഓരോരോ ചമ്മന്തികൾ. അമ്മിയിൽ അരച്ച ചമ്മന്തിക്ക് നല്ല സ്വാദുണ്ട്. മുളക് ചുട്ടെടുത്ത ചമ്മന്തി. പിന്നെ വീടൊക്കെ വൃത്തിയായി. ഓരോരോ പണികൾ ചെയ്യാൻ ഞാനും കൂടാറുണ്ട്. ഇങ്ങനെ ഒരവധി കിട്ടിയതുകൊണ്ടാണ് ഇതൊക്കെ ആസ്വദിക്കാൻ കഴിഞ്ഞത്. ഇപ്പോൾ ആർക്കും തിരക്കില്ല. സമയം ഉണ്ട്. അതിനിടയിലാണ് വിഷു എത്തിയത്. വിഷുവിന് നല്ല കണിയൊക്കെ ഒരുക്കി. നല്ലൊരു ഉഗ്രൻ സദ്യയും ഉണ്ടായിരുന്നു. പടക്കം ഉണ്ടായിരുന്നില്ല. അപ്പോൾ വിഷമം തോന്നി. ഇങ്ങനെ അവധിക്കാലത്ത് ആസ്വാദ്യകരമായിരുന്നെങ്കിലും സങ്കടവും വന്നു. വാർത്തകളിൽ കാണാറുണ്ട് കോവിഡ് വൈറസ് പടർന്നു പിടിക്കുകയാണ്. എത്രയെത്ര പേരാണ് മരിച്ചത്. എത്ര പേരാണ് രോഗം മൂലം കഷ്ടപ്പെടുന്നത്. സാധാരണ ജനങ്ങൾ ജോലിക്കു പോലും പോകാനാവാതെ കഷ്ടപ്പെടുകയാണ്. നമ്മുക്ക് പ്രാർത്ഥിക്കാം. ഒക്കെ വേഗം ഭേദമാവാൻ. വീട്ടിലിരുന്ന് പ്രതിരോധിക്കാം.

നയന എ
2 ആമ്പിലാട് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം