ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
    സ്വാതന്ത്ര്യദിനാഘോഷം
       2010 ആഗസ്ത് 15

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാചരണം സവിശേഷപരിപാടികളോടെ സ്കൂളില്‍ നടന്നു. പ്രിന്‍സിപ്പാള്‍ ശ്രീ. ഉണ്ണി ദേശീയപതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും പി. ടി. എ. പ്രസിഡണ്ട് ശ്രീ. ജയന്‍ പാലേരി, അദ്ധ്യാപകരായ ശ്രീ. എം. സോമന്‍, ശ്രീ. കെ. എം. സത്യന്‍ എന്നിവര്‍ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രധാന പരിപാടികള്‍

1. "എന്റെ ഭാരതം" വിദ്യാര്‍ത്ഥികള്‍ ഭാരതത്തിന്റെ ആകൃതിയില്‍ നടത്തിയ ഡിസ് പ്ലേ.


2. "ഗാന്ധിജിയുടെ ദണ്ഡി യാത്രയുടെ പുനര്വിഷ്കാരം" സ്കൂളില്‍ നിന്നും സമീപത്തായുള്ള കല്ലിന്റവിട കടപ്പുറത്തേക്ക് ഗാന്ധിജിയും 72 അനുയായികളും പ്രതീകാത്മക മാര്‍ച്ച് നടത്തുകയും കടല്‍ തീരത്ത് ഉപ്പ് കുറുക്കുകയും ചെയ്തു.