ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
05:47, 18 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jp (സംവാദം | സംഭാവനകൾ)
ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
വിലാസം
ചിറ്റാരിപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-08-2010Jp




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്കൂളാണ് ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ല്‍ ശ്രീ വേണാടന്‍ അച്യുതന്‍ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തന്‍ നമ്പ്യാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എല്‍ പി സ്കൂളും കൂട്ടിച്ചേര്‍ത്ത് 1966- ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂള്‍ നിലവൊല്‍ വന്നു. എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ല്‍ സര്‍ക്കാരിനു കൈമാറി. 1998-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയര്‍സെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളില്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നായി ഈ സര്‍ക്കാര്‍ സ്കൂള്‍ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളില്‍ ഈ സ്കൂളിലെ ഹോക്കി താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂള്‍ സമ്മാനിച്ചിട്ടുണ്ട്. ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂള്‍ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളില്‍ വിജയികളാആയവരില്‍ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികള്‍ക്കര്‍ഹരായ നിരവധി നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാര്‍ഥികളാല്‍ സമ്പന്നവുമാണ് ഈ സ്കൂള്‍. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആര്‍ എഫ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,നാല്പത്തേഴ് ഡിവിഷനുകളിലായി രണ്ടായിരത്തിനടുത്ത് കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദര്‍ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍ ശ്രീമതി എന്‍ ജെ അച്ചാമ്മയും ഹെഡ് മിസ്ട്രസ്സ് ശ്രീമതി വി. ലളിതയുമാണ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അധ്യാപക അവാര്‍ഡ് നേടിയ ശ്രീ ചന്ദ്രന്‍ കുന്നോത്താന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.889525" lon="75.639496" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (C) 11.825014, 75.612717, GHSS Chittariparamba </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.