ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തീരം ഉണ്ടായത്

[[]] വലിയപറമ്പും അനുബന്ധദ്വീപുകളും കാസര്‍ഗോഡ് ജില്ലയുടെ സ്വപ്ന സൗന്ദര്യദേശമായി വര്ത്തിക്കുന്നത് പ്രകൃതിരമണീയതകൊണ്ടും തനതു പാരിസ്ഥിതിക പ്രത്യേകതകള്‍കൊണ്ടുമാണ്.ഈ തീരമുണ്ടായത് എപ്പോഴാണെന്ന് ആലോചിച്ചാല്‍ 460 കോടി വര്‍ഷമെന്ന ഭൂമീപ്രായത്തിലേക്കൊന്നും സഞ്ചരിക്കേണ്ടതില്ലെന്നു മാത്രമല്ല,വളരെ വളരെ അടുത്തകാലത്താണ് ഇതു രൂപീകൃതമായതെന്ന ഉത്തരത്തിലേക്കാവും ഭൗമശാസ്ത്ര പഠനങ്ങള്‍ നമ്മെ നയിക്കുക.

    വിവിധ സമുദ്ര ശാസ്ത്രങ്ങളോടൊപ്പം എര്‍ത്ത് സയന്‍സ് പഠനങ്ങളും തീരത്തിന്റെ    ഉദ്ഭവവുമായി ബന്ധപ്പെട്ട അനേകം തെളിവുകള്‍ കണ്ടെത്തി കഴിഞ്ഞു.

പതിനഞ്ചായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നൂറുമീറ്ററോളം താഴ് ന്ന കടലായിരുന്നു നമുക്കുണ്ടായിരുന്നത്.തുടര്ന്നിങ്ങോട്ട് അതിന്റെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു വന്നു.6000 വര്ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോഴുള്ളതിനേക്കാള്‍ 5മീറ്റര് ഉയരം കൂടിയതായിരുന്നു,സമുദ്ര ജലനിരപ്പ്.അതിനുശേഷം വിപരീത പ്രവര്‍ത്തനമായ കടലിറക്ക പ്രതിഭാസത്തിന്റെ കാലഘട്ടത്തിന് ആരംഭമായി.കടലിറക്കപ്രതിഭാസത്തിന്റെ ഭാഗമായി നീരൊഴുക്കു കുറഞ്ഞ താഴ്ന്ന പ്രദേശങ്ങളില്‍പുതിയ മണല്‍കൂനകള് ഉടലെടുക്കുകയുണ്ടായി. അവയ്ക്ക് ചുറ്റും പരന്ന് വിശാലമായി,കായല് പുഴകളെ സ്വീകരിക്കാന്‍ തയ്യാറായി.രണ്ടു മുവായിരം വര്ഷത്തോളം ഈ പ്രക്രിയ അനസ്വൂതമായി തുടരുന്നു.

    മുവായിരം വര്ഷങ്ങള്‍ക്ക് മുമ്പ്, എട്ടിക്കുളം കായലിനു കിഴക്കായി തീരം സ്ഥിതിചെയ്തിരുന്നതെന്ന് കേട്ടാല് വിശ്വസിക്കാന് പ്രയാസം തോന്നും.ഏഴിമലയ്ക്ക് തൊട്ട് തെക്ക് 

സ്ഥിതി ചെയ്യുന്ന മാടായി പ്രദേശം 600 വര്ഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് സ്ഥലത്തേക്കെങ്കിലും മാറി വന്നതായാണ് കണക്ക്.തെക്കേക്കാട് ദ്വീപില്‍ നിന്നും 7 മീറ്റര് ആഴത്തില് കുഴിച്ചെടുത്ത ചിപ്പിത്തോട് പഠനത്തിനു വിധേയമാക്കി.അതിന‍് 2800 വര്ഷമാണ‍് പ്രായമെന്ന് നിര്‍ണ്ണയിച്ചപ്പോള്‍ തന്നെ തുരുത്തും അതിനു പടിഞ്ഞാറുള്ള ഭാഗവും വെള്ളത്തിനടിയിലായിരുന്നെന്നും ഇവ ഉണ്ടായത് ദീര്ഘകാലത്തിനപ്പുറമല്ലെന്നും അനുമാനിക്കാന്‍ കഴിഞ്ഞു.

    ലഭ്യമായ തെളിവുകളെല്ലാം പരിശോധിച്ചാല് വലിയപറമ്പുള്പ്പെടുന്ന തീരത്തിനും ദ്വീപു സമൂഹത്തിനും 1500 വര്ഷത്തില്‍ കുറവുമാത്രമാണു പ്രായമെന്ന് വ്യക്തമാകും.

അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായി കുറഞ്ഞ ആയുസ്സുള്ള സ്ഥലത്ത് ഉറപ്പുള്ള ഒരു ഹൃസ്വകാലസാംസ്കാരിക പാരിസ്ഥിതിക ചരിത്രം അവകാശപ്പെടാനുണ്ടാകും.മണ്ണ്, ജലം,വായു,കടല് എന്നിവയുടെ പാരിസ്ഥിതിക ബന്ധം ലോലവും എളുപ്പത്തില് തകരാന് സാധ്യതയുള്ളതിനാലും ഓരോ ഇടപെടല് നടത്തുമ്പോഴും ആഴത്തിലുള്ള ചിന്ത അനിവാര്യമായി മാറുകയാണ‍്.ഇവിടെ ഉണ്ടാകുന്ന ഏതോരു ചെറിയ തകര്ച്ചയും എന്നന്നേക്കുമായി ബാധിക്കുക ജനജീവിതത്തേയാണ‍്.അതിനാല് പാരിസ്ഥിതിക ബന്ധം തകര്ക്കാത്ത പ്രവര്‍ത്തനങ്ങളാണ‍് നമുക്കാവശ്യം

ദ്വീപ് കഥകളിലൂടെ.

      പരശുരാമന് മഴുവെറിഞ്ഞ് ഉണ്ടായതാണ‍് കേരളമെന്ന് പണ്ടു പണ്ടേ പറയുന്നുണ്ടെങ്കിലും ഇവിടെ നിലനില്ക്കുന്ന കഥകള് മറ്റുതരത്തിലാണ‍്. ലങ്കയിലേക്കു പോകുമ്പോള്‍ 

ആകാശമാര്ഗേ ഹനുമാന് കണ്ട കാഴ്ചകളില്‍ ഏറ്റവും സൗന്ദര്യമുള്ളത്,കടലില് കുളിക്കുന്ന അമ്മയും കുഞ്ഞുങ്ങളേയും പോലുള്ള തുരുത്തുകളേയാണ‍്.കുളിച്ചുകയറി അവര്‍ക്ക്

കൂടുതല്‍ കാഴ്ച കാണാന് വേണ്ടി കുന്നിന്റെ ഒരു കഷ്ണം ഇട്ടുകൊടുത്തിട്ടാണ‍് ലങ്കയിലേക്കു ഹനുമാന് പോയതെന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.അമ്മ വലിയപറമ്പും കുഞ്ഞുങ്ങള് ഇടയിലേക്കാട് തുടങ്ങിയ തുരുത്തുകളുമാണ‍്. കാഴ്ച കാണാനുള്ള കുന്ന് ഏഴിമലയും. അനുബന്ധ ദ്വീപുകളുമായി ബന്ധപ്പെട്ട മറ്റൊരു കഥ സ്ഥലനാമചരിത്രവുമായി ബന്ധപ്പെട്ടതാണ്.
     ഉത്തര കേരളത്തിലെ കാവുകളില്‍ കെട്ടിയാടുന്ന പ്രധാന ദേവി ആര്യദേശത്ത് നിന്നും മരകലത്തിലൂടെ(കപ്പല്‍ പോലുള്ളത്)വന്നതായാണ് ഐതീഹ്യം.ഈ പ്രദേശത്തിന്‍റെ 

സൗന്ദര്യം കാരണം അതു കാണാനായി അഴിയിലൂടെ കായലിലേക്കിറങ്ങി.അപ്പോള്‍ വേലിയിറക്കത്തിന്റെ സമയമായിരുന്നു.കായലിലെ ഓരോ മാടിലും കാലുവെച്ച് സുരക്ഷിതമായാണ് ദേവി നടക്കുന്നത്.ഇന്നു കാണുന്ന വടക്കേകാട്ടിലാണ് ആദ്യം കാല്‍വെച്ചത്.പിന്നെ വടക്കേകാട്,തെക്കേകാട്.എന്നിവ കഴിഞ്ഞ് ഇടയിലേക്കാട് അടുത്തകാല്‍ വെക്കാന്‍ തുനിഞ്ഞപ്പോഴാണ് വേലിയേറ്റമുണ്ടായി അടുത്ത മാടുകാണാതെയായത്.മടക്കിയ കാലുമായി ദേവി കുറച്ചുനേരം വിഷമിച്ചു നിന്നു.അതിനു ശേഷം ദിവ്യശക്തിയാല്‍ മടക്കിയകാല്‍ നേരത്തേ മാടുണ്ടായിരുന്ന സ്ഥലത്ത് വെച്ചത്രെ