എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ

കോർണർ പി.ടി.എ:- കായംകുളം സബ്ജില്ലയിൽ കോർണർ പി.ടി.എ എന്ന പ്രവർത്തന സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം എം.എം. കെ.എം.എൽ പി.എസ് ആണ്. കുട്ടികളിൽ കൂടുതൽ താല്പര്യമുളവാക്കുന്ന രീതിയിൽ വാതിൽപ്പുറ പഠനാന്തരീക്ഷം ഒരു ക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷിതാക്കളുടെ സഹരണത്തോടെയാണ് കോർണർ പി.ടി.എ സംഘടിപ്പിക്കുന്നത്. രാവിലെ ഒരു വിദ്യാലയത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അതേ രീതിയിൽ ഈശ്വര പ്രാർത്ഥനയിൽ തുടങ്ങി അസംബ്ലിയോടെ കോർണർ പി .ടി.എ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ , കുട്ടികളുടെ വിവിധ സർഗ്ഗശേഷി പ്രകടനങ്ങൾ, English Fest, നൂതനപ്രവർത്തനങ്ങളുടെ ആരംഭം എന്നിവ കോർണർ പിടിഎയിലെ വിവിധ പ്രവർത്തനങ്ങളാണ്. .വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മോഡൽ ക്ലാസുകൾ,കുട്ടികളുടെ കലാപരിപാടികൾ, പ്രായമായവരെ ആദരിക്കൽ, ക്ലാസ് നയിക്കൽ - കുട്ടികൾ എന്നിവ ഈ പരിപാടിയിലെ ചില പ്രവർത്തനങ്ങളാണ്. കുട്ടികളുടെ പഠന പ്രവർത്തനത്തിൽ പിന്തുണ നൽകേണ്ടത് എങ്ങനെ എന്നുള്ള ഒരു തിരിച്ചറിവ് നേടാൻ model class വഴി രക്ഷിതാക്കൾക്ക് സാധിച്ചു. നല്ലൊരു തുടക്കമാണ് ഇതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. രക്ഷിതാക്കൾക്ക് പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവും ഈ വേദിയിൽ ഉണ്ട്.

 
കോർണർ പി റ്റി  എ

പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, BRC പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ പിന്തുണ പരിപാടിയുടെ വിജയത്തിന് പ്രധാന ഘടകമാണ്. ലഘുഭക്ഷണവിതരണവും നടത്തുന്നു .ഓരോ യോഗത്തിനു ശേഷവും അടുത്ത കൂടിച്ചേരൽ എവിടെ എന്ന് കൂടി തീരുമാനിക്കുന്നു .അതിനുള്ള പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പരിശീലനം നൽകുകയും ചെയ്യുന്നു .ഓരോ കോർണർ പിറ്റി എ യിലും ഓരോ പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാനും ശ്രമിക്കാറുണ്ട് .പല മേഖലയിൽ ഉള്ളവരും ഈ യോഗത്തിൽ ക്ഷണിതാക്കൾ ആയി എത്താറുണ്ട്. വേണ്ട പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകാറുമുണ്ട് .പരിപാടിയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ചെയ്യിക്കാൻ രക്ഷിതാക്കൾ നല്ല രീതിയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു .ക്ലാസ്സ്‌റൂം പഠനത്തേക്കാൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതും ഇതുപോലെ ഉള്ള വാതിൽപ്പുറ  പഠനങ്ങൾ ആണ് .ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണവും കോർണർ പി റ്റി എ യിൽ നിർവഹിക്കപ്പെട്ടു .

 
ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണം

മലയാളത്തിളക്കം :- വായന ലേഖനം എന്നീമേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ  സംരംഭം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങൾ കാണിച്ചു ചിത്രങ്ങൾ അടിസ്ഥാനമാക്കി വാക്യരചന നടത്തി സ്വയം തെറ്റുതിരുത്തിനൽകാൻ അവസരം ഒരുക്കുന്നു .സചിത്ര രചന നോട്ട്ബുക്ക് കാര്യക്ഷമമാക്കുക ,അസംബ്ലി യിൽ വാക്കുകൾ കേട്ടെഴുത്തു ആയി നൽകി അദ്ധ്യാപകർ നോക്കി നൽകാനും കൂടുതൽ വാക്കുകൾ ശരിയാക്കി എഴുതുന്നവർക്കു  സമ്മാനങ്ങൾ നൽകാനും വിവിധ പ്രവർത്തനങ്ങളും  നടത്തിവരുന്നു . കുട്ടികൾ സ്വന്തം രചനകൾ തയാറാക്കി രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീച്ചുകൊണ്ടുവരാനും അദ്ധ്യാപകരുടെ സഹായത്തോടെ തെറ്റ് ബോധ്യപ്പെടുത്തി  സ്വയം മെച്ചപ്പെടാനും  അവസരം ഒരുക്കുന്നു .ലൈബ്രറി യുടെ ഫലപ്രദമായ ഉപയോഗം ഏറെ ഫലപ്രദതമാണ് .വീട്ടിലെ ഓരോ  അനുഭവങ്ങളും പഠനാനുഭവമാക്കി മാറ്റുന്നു .

 
മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷ്:-

 
halloenglish

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണി വളർത്തുന്നതിനു വേണ്ടി തുടങ്ങിയ പദ്ധതിയാണ് ' ഹലോ ഇംഗ്ലീഷ്' ഇംഗ്ലീഷ് ഭാഷ കുട്ടികൾ രസകരമായും വളരെ എളുപ്പത്തിലും നേടാൻ കഴിയണം അതിനു വേണ്ടി ഇംഗ്ലീഷ് ഭാഷയിൽ തന്നെ കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ , കലാ പരിപാടികൾ , ചിത്രം വരയ്ക്കൽ, കുട്ടികളെ ചിത്രങ്ങളിലൂടെ ഇംഗ്ലീഷ് വായന സുഖമാക്കൽ വായനാ കാർഡ് അവതരണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നുകളികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇംഗ്ലീഷ് പഠനം കുട്ടികൾക്ക് ഏറെ താല്പര്യമാണ് .നിത്യ ജീവിതത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് സംഭാഷണ ശൈലി അവരറിയാതെ തന്നെ കൈവരിക്കുവാൻ ഇതിലൂടെ സാധിക്കുന്നു .ആക്ഷൻ സോങ് ,പപെറ്റ്  ഷോ, സ്കിറ്റ് , കോൺവെർസേഷൻ ,എന്നീ വിവിധ മേഖലകളിൽ ശേഷി വികാസം ഇതിലൂടെ സാധ്യമാകുന്നു ഇംഗ്ലീഷ് അക്ഷരങ്ങൾ,വാക്കുകൾ, വാക്യങ്ങൾ എന്നിവയുടെ ഉപയോഗം അനായാസകരമാക്കുന്നു 


ജന്മദിനാഘോഷം :-സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജന്മദിനം ആഘോഷിക്കാനുള്ള അവസരം സ്കൂളായി ഒരുക്കികൊടുക്കുന്നു .സദ്യക്ക് ആവശ്യമായ സാധനങ്ങൾ സ്കൂളിൽ എത്തിക്കാനും രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ സദ്യ  നടത്താനും തീരുമാനിച്ചു .സാമ്പത്തികമായി പ്രശ്നം നേരിടുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ അഭിപ്രായത്തിനനുസരിച്ചു അദ്ധ്യാപകർതന്നെ സദ്യക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുന്നു .സദ്യയിൽ കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നു. ആശംസകൾ നൽകി പിറന്നാൾ സമ്മാനവും കൈമാറുന്നു.പിറന്നാൾ ദിനത്തിൽ പുസ്തകം നൽകൽ , ചെടിച്ചട്ടി നൽകൽ എന്നതിനു പുറമേ പിറന്നാൾ സദ്യ സ്ക്കൂളിൽ ഒരുക്കാനും കുടുംബാംഗങ്ങളോടും സ്ക്കൂൾ കുട്ടികളോടും ഒപ്പം സ്ക്കൂളിൽ സദ്യ കഴിച്ച് പിറന്നാൾ സന്തോഷം പങ്കിടാനും രക്ഷിതാക്കൾ ഉത്സാഹം കാണിക്കുന്നു. പിറന്നാൾ ദിനം മുൻകൂട്ടി അറിയിച്ച് സദ്യയ്ക്കുള്ള സാധന സാമഗ്രികൾ സ്ക്കൂളിൽ എത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ സദ്യ ഒരുക്കുകയോ ,സദ്യ വിഭവങ്ങൾ സ്ക്കൂളിൽ എത്തിച്ച് വിതരണം ചെയ്യുകയോ ചെയ്യുന്നു. പിറന്നാൾ കുട്ടിക്ക് ആശംസകൾ അറിയിക്കാനും സമ്മാനങ്ങൾ നൽകാനും സ്ക്കൂളായി അവസരം ഒരുക്കുന്നു. രക്ഷിതാക്കൾ ഈ സംരംഭത്തിൽ പൂർണ്ണ തല്പരരാണ്.

 
പിറന്നാൾസദ്യ

കലാമേളകൾ:- സ്ക്കൂൾ തല . ഉപജില്ലാതല മത്സരങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ സജീവ സാന്നിദ്ധ്യ o വഹിക്കാൻ സാധിച്ചു. കലാമേളയിൽ പദ്യം ചൊല്ലൽ , മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, Action song ഇവയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു

 
കലോത്സവമേളയിൽനിന്ന്


പ്രവൃത്തിപരിചയമേളകൾ :- പ്രവൃത്തിപരിചയ മേളകളിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പന്നങ്ങൾ/ ചാർട്ടുകൾ എന്നിവ പ്രദർശനത്തിനായി തയ്യാറാക്കുന്നു. കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രകൃത്യാ ഉള്ള ഉല്പന്നങ്ങൾ മാത്രം മേളകളിൽ പ്രദർശനത്തിനായി ഒരുക്കുന്നു. ഇതിനായി കാലേ കൂട്ടിത്തന്നെ പ്രവൃത്തിപരിചയ നിർമ്മാണ ബോധവല്ക്കരണ ക്ലാസുകളും ശില്പശാലകളും  സംഘടിപ്പിക്കാറുണ്ട്.പ്രത്യേകം വിദഗ്ധരെ പങ്കെടുപ്പിച്ചു അതിനു വേണ്ട ക്ലാസുകൾ നൽകുന്നു .കുട്ടികൾക്ക് നിർമ്മാണപ്രവർത്തനങ്ങളിൽ ഏറെ താല്പര്യമാണ് .കുട്ടികൾ അവരോടൊപ്പം സാധനങ്ങൾ നിർമ്മിക്കുന്നു ആവശ്യമായഉത്പന്നങ്ങൾ പുറത്തു നിന്ന് ശേഖരിക്കുന്നു കുട്ടികൾ വീടുകളിൽ നിന്നു കൊണ്ടുവരുന്നു. പോരാത്തവ  വാങ്ങി നൽകുന്നു .

 
പ്രവൃത്തി പരിചയശില്പശാല
 
ഓണാഘോഷം

ഓണാഘോഷം:- സന്തോഷത്തിന്റെയും  ആഘോഷത്തിന്റെയുമൊക്കെ ദിനങ്ങളാണ് ഓരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. എം. എം. കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാ വർഷവും ഓണഘോഷം നടത്തുന്നുണ്ട് .കുട്ടികളുടെ കലാപരിപാടികൾ . കുട്ടികളുടെ സർഗാത്മകശേഷിയെപ്രചോദിപ്പിച്ച്അവരോടൊത്ത് മനോഹരമായ പൂക്കളം നിർമ്മിക്കൽ , ഓണപ്പാട്ടുകൾ, ഓണകളികൾ, മവേലിയെ ഒരുക്കൽ, സുന്ദരിക്ക് പൊട്ടുതൊടീൽ . പുറമെ വിഭവ സമ്യദ്ധമായ ഓണസദ്യ ഒരുക്കൽ, തുടങ്ങിയ മറ്റ് പരുപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തിവരുന്നു. പല തരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും ചേരുമ്പോഴാണ് ഓരോ ഓണവും പൂർണ്ണമാകുന്നത് എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി അത്ര ആഘോഷ ഭരിതമാകുവാൻകഴിഞ്ഞില്ല എങ്കിലും കൊവിഡ് 19 ഭീതിക്കിടയിലെ ഓണം ഓരോ വീടുകളിലും ഒതുങ്ങി നിന്നുകൊണ്ട് തന്നെ കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.

ഹരിതോത്സവം :-പ്രകൃതിയോടുള്ള കടമകൾ സമൂഹത്തെ പപാദിപ്പിക്കാൻ ഏറ്റവും നല്ല മാർഗം കുട്ടികളിലേക്ക് സന്ദേശങ്ങൾ എത്തിച്ചു കൈമാറുക എന്നതാണ് .അതിന്റെ ഭാഗമായി ഹരിതോത്സവം എന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി.കൊച്ചുകുട്ടികളെന്ന നിലയിൽ ബിഗ്‌ക്യാൻവാസ്  രചനയിലൂടെ പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു .വളരെ താല്പര്യത്തോടെ കുട്ടികൾ സ്വതന്ത്ര രചനയിൽ ഏർപ്പെട്ടൂ .കൂടാതെ കാർഷികപ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വളർത്താൻ കഴിഞ്ഞു .

 
ഹരിതോത്സവം -ബിഗ് ക്യാൻവാസ് രചന

പഠനോത്സവം :-ഒരു വർഷക്കാലം കുട്ടികൾ ക്ലാസ്സ്മുറിയിൽ ആർജിച്ച ശേഷികളുടെ സ്വതന്ത്രമായ  ആവിഷ്കാരം ഒരു തുറന്ന സദസ്സിൽ അവതരിപ്പിക്കാനും അതിലൂടെ സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനും അവസരം നൽകുന്ന ഒരു പ്രവർത്തനപരിപാടിയായിരുന്നു പഠനോത്സവം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്  സ്കൂളിന്റെ  അക്കാദമികനിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം .രക്ഷിതാക്കൾനല്ല പരിശ്രമം  നടത്തി കുട്ടികളെ അതിനായി തയ്യാറാക്കി .വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ എല്ലാവരും  ശ്രമിച്ചു .കുട്ടികൾക്ക് സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ഈപരിപാടി ഏറെക്കുറെ സഹായിച്ചു .

 
അതിജീവനം-മാഗസിൻ

അതിജീവനം പരിപാടി :-കോവിഡ് 19 മൂലം വീട് വിദ്യാലയമാക്കിയ കുട്ടികൾക്ക് സ്കൂൾ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാൻ കളികളിലൂടെയും നിർമ്മാണ പ്രവർത്തങ്ങളിലൂടെയും ക്ലാസ്സ് കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അതിജീവനം പരിപാടി .കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം കൂടുതൽ പ്രചോദനം നൽകി വിദ്യാലയത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു സംരംഭം .സ്കൂളിലേക്ക് വരാനും മടുപ്പു തോന്നാതെ പ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആക്ടിവിറ്റികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം

വീട് ഒരു വിദ്യാലയം :- കുട്ടികളുടെ ഗൃഹാന്തരീക്ഷ പഠനാനുഭവങ്ങളെ അക്കാദമികമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണ് ' ഒരു വിദ്യാലയം'. ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളോടൊപ്പം പാഠ്യഭാഗവുമായി ബന്ധപ്പെട്ടുംഅല്ലാതെയും ഏറ്റെടുത്ത് നടത്താവുന്ന ഹ്രസ്വകാല/ ദീർഘകാല പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുകയും രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.ഓരോ വീടും ഓരോ വിദ്യാലയമാണ് മാതാപിതാക്കൾ നല്ല അധ്യാപകരും. കോവിഡ് മ മഹാമാരിക്കിടയിൽ ഈ ഗാന്ധി വചനം വളരെ അർത്ഥവത്തായി മാറിയിരിക്കുന്നു ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് മാതാപിതാക്കൾക്കുള്ള സ്ഥാനം അധ്യാപകരുടേത് കൂടിയാണ് ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന വീട് ഒരു വിദ്യാലയം പദ്ധതിക്ക് തുടക്കം കുറിക്കുകയുണ്ടായി

അതിന്റെ ഭാഗമായി എം. എം.കെ.എം എൽ പി എസ് പത്തിയൂർക്കാലയിലെ കുട്ടികൾ പൂർണ്ണ പങ്കാളിത്തം നേടി കഴിഞ്ഞു വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനനേട്ടംഉറപ്പിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

 
വീട്‌ഒരുവിദ്യാലയം

പഠനോപകരണ മൊബൈൽഫോൺ വിതരണം :-കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ വീട് തന്നെ വിദ്യാലയമാക്കി പഠനം ആരംഭിച്ചപ്പോൾ വിക്റ്റേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട സംവിധാനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി..തൽഫലമായി മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പത്തിയൂർ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ സഹകരണത്തോടെ 6 ഉം അധ്യാപകരുടെ സഹകരണതോടെ 2 ഉം ഉൾപ്പെടെ 8 മൊബൈൽഫോണുകൾ കായംകുളം എം .എൽ .എ ശ്രീമതി .പ്രതിഭ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു .കൂടാതെ എല്ലാ കുട്ടികൾക്കും ആവശ്യമായ പഠനോപകരണങ്ങളും പ്രസ്തുത ചടങ്ങിൽ വിതരണം നിർവഹിച്ചു.

 
പഠനോപകരണ മൊബൈൽഫോൺ വിതരണം
 
പോഷൺ അഭിയാൻ :പ്രൊജക്റ്റ്

പോഷൺ അഭിയാൻ :-കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടു ധാരാളം പ്രവർത്തനങ്ങൾ നടത്തി.വിവിധ ഭഷ്യവസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.അതിന്റെ അടിസ്ഥാനത്തിൽ പ്രൊജെക്ടുകൾ തയ്യാറാക്കുകയും വിവിധ കണ്ടെത്തലുകൾ നടത്തുകയും ചെയ്തു .ആഹാരക്രമത്തിൽ പോഷകസമൃദ്ധമായ വസ്തുക്കൾ ഉൾപ്പെടുത്താൻ തുടങ്ങി. പോഷകങ്ങൾ കൂടുതൽ ഉള്ള ഭഷ്യവസ്തുക്കൾ കണ്ടെത്തുകയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു .ശേഖരണം നടത്തി .കിട്ടിയ അറിവുകൾ പങ്കുവച്ചു

ബാലോത്സവം:-

കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി നമ്മുടെ കുഞ്ഞുങ്ങൾ അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയാണ്. കൂട്ടുകാരോത്ത് ആടാനും പാടാനും ഉള്ള അവസരം കൂടിയാണ് കോവിഡ് മഹാമാരിയെടുത്തത് .പരിമിതികളെ അവസരമാക്കി മാറ്റുക എന്ന തത്വത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചിന്തിച്ചപ്പോൾ ഓൺലൈൻ ബാലോത്സവത്തിന് ഓരോ വീടുകളും വേദി ഒരുക്കി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിച്ചു അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ എം.എം.കെ എം എൽ .പി എസ് ലെ കുട്ടികൾക്ക് കഴിഞ്ഞു . പാട്ട്, ഡാൻസ് , ചിത്ര പ്രദർശനം , മിമിക്രി . ഫാൻസി ഡ്രസ്സ് , കവിത കഥ പറച്ചിൽ മറ്റ് പരിപാടികളിലും കുട്ടികൾ പങ്കാളിത്തം വഹിച്ചു. കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്നുക്‌ളാസ്‌തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ബാലോത്സവം പരിപാടിക്ക് വലിയ ഒരു പ്രതികരണം കിട്ടി. രക്ഷിതാക്കൾ അതിനായി കുട്ടികളെ തയ്യാറാക്കി .ഒരു ഓപ്പൺ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്ന ഗൗരവത്തോടെ കുട്ടികൾ ആ പ്രവർത്തനം ഏറ്റെടുത്തു

 
ബാലോത്സവത്തിൽനിന്ന്

പ്രതിഭകളെ ആദരിക്കൽ :-പഴയകാല സാഹചര്യങ്ങൾക്കനുസരിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കി ജീവിതത്തിന്റെ പലവിധ മേഖലകളിൽ എത്തിനിൽക്കുന്നതും വിശ്രമ ജീവിതം നയിക്കുന്നവരുമായ പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടാനും അവർ കടന്നുവന്ന പാതകൾ മനസ്സിലാക്കി ജീവിതത്തെ ക്രമപ്പെടുത്താനും അവസരം ഒരുക്കുന്ന വേദിയായിരുന്നു പ്രതിഭകളെ ആദരിക്കൽ. അങ്ങനെയുള്ളവരുമായി  അഭിമുഖം നടത്താനും പൊന്നാട അണിയിക്കാനും കുട്ടികൾക്ക് ലഭിച്ച അവസരം അവരുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷം പ്രദാനം ചെയ്തു.ഓരോരുത്തരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് വളരെ ശ്രദ്ധയോടെ കാതോർത്തു. ഓരോരുത്തരോടും അവരുടെ ബാല്യകാലത്തിൽ തുടങ്ങി വിദ്യാഭ്യാസ കാലഘട്ടവും ഒക്കെ വ്യക്തമായി ചോദിച്ചു മനസ്സിലാക്കി ഒരു പ്രചോദനം നല്കാൻ ഇതിലൂടെ സാധിച്ചു.

 
പ്രതിഭകളെ ആദരിക്കൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 
ചങ്ങാതിക്കൂട്ടം-പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ നടന്ന ബാഗ് വിതരണം

പൂർവ്വ വിദ്യാർത്ഥികൾ:-  ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ്‌ മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.

രക്ഷാകർത്താവിന്റെ സംഭാവന :----മൈക്ക് സെറ്റ് വിതരണം

സ്കൂളിൽ കുട്ടികൾക്ക് സ്വതന്ത്രമായ അവതരണത്തിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരു മൈക്ക് സെറ്റ് 4 -ആം ക്ലാസ് വിദ്യാർത്ഥിനി കുമാരി :നിഷിതയുടെ പിതാവ് സ്കൂളിലേക്ക് സംഭാവന നൽകി .കൂടുതൽ ആവേശത്തോടെ സ്റ്റേജ് ഭയം ഇല്ലാതെ കുട്ടികൾ പരിപാടികൾ മത്സരബുദ്ധിയോടെഅവതരിപ്പിക്കുന്നു.ദിനാചരണങ്ങളിലും വിശേഷാൽ അവസരങ്ങളിലും എല്ലാ കുട്ടികളും അവരവരുടേതായ പങ്കാളിത്തം ഉറപ്പാക്കുന്നു .എല്ലാ ദിവസങ്ങളിലും അസംബ്ലി യിൽ കുട്ടികൾക്ക് അവരുടെ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്നു.



ദിനാചരണങ്ങൾ

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായിജൂലൈ 21 ചാന്ദ്ര ദിനമായിആഘോഷിക്കുന്നു. എല്ലാവർഷവും സ്കൂളിൽ ചാന്ദ്രദിനം ആഘോഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികൾ പല പ്രവർത്തനങ്ങളും ചെയ്തു വരുന്നു. ജ്യോതിശാസ്ത്ര പഠനം ബഹിരാകാശ ഗവേഷണത്തിന്റെ പ്രധാന്യം മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസ്‌ക്തി എന്നിവ കുട്ടികളിൽ മനസിലാക്കി കൊടുക്കുന്നു.ചന്ദ്രനെക്കുറിച്ചു ആഴത്തിലുള്ള പഠനം ഇതിലൂടെ സാധ്യമാകുന്നു .ശാസ്ത്രസത്യങ്ങൾ കൂടുതൽ അന്വേഷിച്ചു കണ്ടെത്താൻ വിവിധ പ്രവർത്തനങ്ങൾ സഹായിക്കുന്നു അവിശ്വസനീയമായ പല ചരിത്രവസ്തുതകളും കുട്ടികൾക്ക് പുതിയ അറിവുകൾ ആയിരുന്നു .അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിക്കുന്നതിനും കൂടുതൽ വായനയിലൂടെ വിജ്ഞാനം വർധിപ്പിക്കുന്നതിനും കുട്ടികൾ ശ്രമിക്കുന്നു

 
ബഹിരാകാശത്തേക്ക്


പരിസ്ഥിതി ദിനം:-എല്ലാ  വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി  ആചരിക്കുന്നത്.പരിസ്ഥിതി   പ്രശ്നങ്ങളെക്കുറിച്ചുളള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് എല്ലാവർഷവും ദിനാചരണങ്ങളിൽ  പരിസ്ഥിതി ദിനം മുഖ്യപങ്ക് വഹിക്കുന്നത്. കുട്ടികൾ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പൂർണ്ണ പങ്കാളിത്തം.വഹിക്കുന്നുണ്ട്.പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാളെതലമുറയുടെ ആവശ്യമാണ് എന്ന ബോധം ഉൾക്കൊണ്ടു കുട്ടികൾ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തൈ നടീൽ ,സസ്യത്തെ പരിചയപ്പെടൽ ,ശേഖരണങ്ങൾ ,കവിത,ചുമർപത്രികനിർമ്മാണം ,ക്വിസ് ,പോസ്റ്റർതയ്യാറാക്കൽ ഇതെല്ലം വിവിധ പ്രവർത്തനങ്ങളാണ് .

 
കൃഷി -വിളവെടുപ്പ്

അധ്യാപക ദിനം :- എം.എം.കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാവർഷവും അധ്യാപക  ദിനം ആചരിച്ചു പോരുന്നു.  അറിവിന്റെപ്രകാശം പരത്തുന്നവരെ ഓർക്കുവാൻ  ഒരു   ദിനം. അധ്യാപകർക്ക്  സമൂഹത്തിലുളള സ്ഥാനം വളരെ വലുതാണ്. ഈ അറിവ് കുട്ടികളിൽ എത്തിക്കുവാൻ കഴിയുന്നു . അച്ചടക്കം. പരസ്പര ബഹുമാനം, സഹകരണം, എന്നിവ കുട്ടികൾ പഠിക്കുന്നു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ പല പ്രവർത്തനങ്ങളും നടത്തിവരുന്നു .കുട്ടി അധ്യാപകൻ അവതരണം , ആശംസാ കാർഡ് നിർമ്മാണം, കഥാ അവതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ് . പൂർവകാല അധ്യാപകരെ ആദരിക്കാനും അനുഭവങ്ങൾ പങ്കുവക്കുവാനുമൊരു അവസരം.

 
അദ്ധ്യാപകദിനപ്രവർത്തനങ്ങൾ

ഗാന്ധി ജയന്തി

1869 ഒക്ടോബർ 2 ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധി ജയന്തി ആഘോഷിക്കുന്നു .ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിച്ചു പോരുന്നു. സ്കൂളിൽ ഇതിന്റെ ഭാഗമായിഗാന്ധി ദർശനങ്ങളെ മുറുകെ പിടിച്ചു കൊണ്ട് കുട്ടികൾ പല പ്രവർത്തനങ്ങളും പങ്ക് വയ്ക്കുന്നു. പോസ്റ്റർ നിർമ്മാണം ദേശഭക്തി ഗാനം , ഗാന്ധി വചനങ്ങൾ , ഗാന്ധിജിയുടെ വേഷ പകർച്ച , സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ ദൃശ്യവത്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തുവരുന്നു.

 
ഗാന്ധിജയന്തി പ്രവർത്തനങ്ങൾ

സ്വാതന്ത്യദിനം :-ജന്മനാടിനെക്കുറിച്ചു കൂടുതൽ അറിയാനും കേരളീയൻ ആയതിൽ അഭിമാനിക്കാനും ആയി ഒരു ദിനം. പിറന്ന നാടിനെക്കുറിച്ചു കൂടുതൽ ആഴത്തിൽ ഉള്ള അറിവ് കിട്ടാനും അതിനു കുട്ടികളെ പ്രാപ്തരാക്കാനും ഉള്ള വിവിധ ഗവേഷണാത്മക പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകുന്നു.ക്വിസ്,പതിപ്പ് തയ്യാറാക്കൽ ,ദേശഭക്തിഗാനങ്ങൾ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.രാവിലെതന്നെ സ്കൂളിൽ പതാക  ഉയർത്തുന്നു.ദേശഭക്തിഗാനം പാടുന്നു .കലാപരിപാടികൾ അവതരിപ്പിക്കുന്നു. മധുരം വിതരണം ചെയ്യുന്നു .കുട്ടികൾ തയ്യാറാക്കിയ പതാക കയ്യിലേന്തി റാലി നടത്തുന്നു.