ഗവ.എച്ച് .എസ്.എസ്.കതിരൂര്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 20 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) (''''2022-23''' 2650 കുട്ടികളുള്ള ഒരു വലിയ വിദ്യാലയമാണ് ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-23

2650 കുട്ടികളുള്ള ഒരു വലിയ വിദ്യാലയമാണ് ജിവിഎച്ച്എസ്എസ് കതിരൂർ. ഈ അധ്യയന വർഷം ഫുട്ബോൾ ടീം അണ്ടർ 14 അണ്ടർ 17 അണ്ടർ 19 വിഭാഗങ്ങളിൽ സബ്ജില്ലാതലത്തിൽ മത്സരിക്കുകയും ആറ് വിദ്യാർഥികൾക്ക് ജില്ലാ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്


  സംസ്ഥാന സ്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ടീം ഇവന്റിൽ ഒന്നാം സ്ഥാനം സിൽവിയ എംടി കെ എന്ന പ്ലസ് ടു വിദ്യാർത്ഥിനീയും ജിംനാസ്റ്റിക്കിൽ റിബൺ ഇവന്റി ൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം പത്താം ക്ലാസിലെ വൈഗ പ്രദീപിന് കരസ്ഥമാക്കി

ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അമൃത മുരളീധരൻ (പ്ലസ് വൺ ), ആർദ്ര മുരളീധരൻ ഒൻപതാം ക്ലാസ് എന്നിവർ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും ഒമ്പതാം തരത്തിലെ ഋതുനന്ദ കെട്ടി രണ്ടാം സ്ഥാനവും സിൽവർ മെഡലും കരസ്ഥമാക്കി

ജില്ലാ അത് ല്റ്റിക് മീറ്റിൽ 3500 മീറ്ററിൽ ഗോൾഡ് മെഡലും 1500 മീറ്ററിൽ സിൽവർ മെഡലും  വിഗ്നയ് എ (+1) കരസ്ഥമാക്കി

ഈ വർഷം ആദ്യമായി സോഫ്റ്റ് ബോൾ ബെയ്സ് ബോൾ എന്നീ ടീമുകൾ ഉണ്ടാക്കുകയും ഇവർ സബ്ജില്ലാതലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനം നേടുകയും ചെയ്തു

വിദ്യാലയത്തിൽ എല്ലാ ദിവസവും സ്പോർട്സ് പരിശീലനം ഗെയിംസ് പരിശീലനവും നൽകിവരുന്നു കുട്ടികളുടെ ആരോഗ്യശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു ഓപ്പൺ ജിംനേഷ്യം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ അനുവദിക്കുകയുണ്ടായി ഇത് ഇപ്പോൾ നല്ല രീതിയിൽ കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട്