ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കരാട്ടേ ക്ലാസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 27 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരാട്ടേ പരിശീലനം പെൺകുട്ടികൾക്ക്

സമൂഹത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം വേണ്ടത് കുട്ടികൾക്കാണ്. അറിവും കഴിവും ഒരുപോലെ കൂട്ടിച്ചേർത്തു കുട്ടികളെ മാനസികമായും ശാരീരികമായും സജ്ജരാക്കി പ്രതിരോധിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഒരു സ്വയം പ്രതിരോധമാർഗ്ഗമാണ് കരാട്ടെ പരിശീലനം. ഒപ്പം ആത്മവിശ്വാസവും ധൈര്യവും ഏകാഗ്രതയും കുട്ടികളിൽ ഉണ്ടാവുന്നതിനു കരാട്ടെ പരിശീലനം വഴിയൊരുക്കുന്നു. നമ്മുടെ സ്കൂളിൽ പരിശീലനം നടത്തുന്ന കുട്ടികൾ എല്ലാവരും തന്നെ ആദ്യ ബെൽറ്റായ yellow belt ന് അര്ഹരാണ്. ടെസ്റ്റിന് ഇരുന്നവർ ഏകദേശം 30 പെൺകുട്ടികളാണ്.ആദ്യ ബാച്ചിലെ കുട്ടികൾ നമ്മുടെ സ്കൂളിലെ ഹൈയർ സെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്നു. രണ്ടും മൂന്നും ബാച്ചിലെ കുട്ടികൾ 8,9,10 ക്ലാസുകളിൽ പഠിച്ചു കൊണ്ടിരിക്കുന്നു. Yellow belt ,green belt, blue belt എന്നീ level ടെസ്റ്റ്കൾക്കായി കുട്ടികൾ തയ്യാറെടുക്കുന്നു. പരിശീലനം നടത്തി ബെൽറ്റുകൾ എടുത്തു മിടുക്കരായ കുട്ടികൾക്ക് SSLC പരീക്ഷയിൽ 60 മാർക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നു.25 വർഷത്തിൽ അധികമായി കരാട്ടെ അഭ്യസിപ്പിക്കുന്ന ജബ്ബാർ മാഷിന്റെയും ,ഹുസ്സൈൻ മാഷിന്റെയും സേവനം ലഭ്യമാക്കികൊണ്ട് മാർഷ്യൽ ആർട്ട്സിൽ പ്രത്യേക പരിശീലനം നേടിയ വിദ്യാലയത്തിലെ തന്നെ അദ്ധ്യാപിക മിനി ടീച്ചറുടെ മേൽനോട്ടത്തിൽ സജീവമായി ക്ലാസുകൾ നടത്തിവരുന്നു.

   
പരിശീലനത്തിനിടയിൽ സൻസായിക്കൊപ്പം പ്രഥമാധ്യാപകരോടൊപ്പം