"ജി.എൽ.പി.എസ്. തെയ്യങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (→‎2022-2023)
വരി 3: വരി 3:
= '''2022-2023''' =
= '''2022-2023''' =

'''പ്രവേശനോത്സവം'''
== '''പ്രവേശനോത്സവം''' ==
 
1/6/2022 ബുധനാഴ്ച ജി എൽ പി എസ് തെയ്യങ്ങാടിന്റെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. 2022-23 അക്കാദമിക വർഷത്തിൽ 252 കുട്ടികളാണ് പ്രവേശനം നേടിയത് ചെണ്ടമേളം കുട്ടികളുടെ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.  പ്രവേശനോത്സവം സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചത് പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥനാണ്. H M താരടീച്ചർ പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത്  ആയിരുന്നു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി കൊച്ചുകുട്ടികളുടെ പാട്ടും Welcome dance ഉം മനോഹരമായിരുന്നു രക്ഷിതാക്കളുടെ സമ്പൂർണ്ണ പിന്തുണ ഈ പ്രവേശനോത്സവത്തിനും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ നിന്ന് കുട്ടികളുടെ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. അക്ഷരത്തോപ്പിയും ധരിച്ചുള്ള കുഞ്ഞു കുട്ടികളുടെ ഘോഷയാത്ര വൈവിധ്യം ഉള്ളതായിരുന്നു. കലാപരിപാടികൾക്കായി ശേഷം കുട്ടികളെ ക്ലാസ് മുറികളിൽ ഇരുത്തി. അവരുടെ ടീച്ചറെയും കൂട്ടുകാരെയും പരിചയപ്പെടുത്തി. കുട്ടിക്കഥകളും പാട്ടുകളും കുട്ടികൾ ഏറ്റുപറഞ്ഞു കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്തുവാൻ അവസരം നൽകി. പിന്നീട് ഉച്ചഭക്ഷണം കഴിച്ചു സാമ്പാറും അവിയലും എല്ലാവർക്കും ഇഷ്ടപ്പെട്ടു

22:45, 23 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-2023

പ്രവേശനോത്സവം

1/6/2022 ബുധനാഴ്ച ജി എൽ പി എസ് തെയ്യങ്ങാടിന്റെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. 2022-23 അക്കാദമിക വർഷത്തിൽ 252 കുട്ടികളാണ് പ്രവേശനം നേടിയത് ചെണ്ടമേളം കുട്ടികളുടെ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. പ്രവേശനോത്സവം സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചത് പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥനാണ്. H M താരടീച്ചർ പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത്  ആയിരുന്നു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി കൊച്ചുകുട്ടികളുടെ പാട്ടും Welcome dance ഉം മനോഹരമായിരുന്നു രക്ഷിതാക്കളുടെ സമ്പൂർണ്ണ പിന്തുണ ഈ പ്രവേശനോത്സവത്തിനും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ നിന്ന് കുട്ടികളുടെ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. അക്ഷരത്തോപ്പിയും ധരിച്ചുള്ള കുഞ്ഞു കുട്ടികളുടെ ഘോഷയാത്ര വൈവിധ്യം ഉള്ളതായിരുന്നു. കലാപരിപാടികൾക്കായി ശേഷം കുട്ടികളെ ക്ലാസ് മുറികളിൽ ഇരുത്തി. അവരുടെ ടീച്ചറെയും കൂട്ടുകാരെയും പരിചയപ്പെടുത്തി. കുട്ടിക്കഥകളും പാട്ടുകളും കുട്ടികൾ ഏറ്റുപറഞ്ഞു കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്തുവാൻ അവസരം നൽകി. പിന്നീട് ഉച്ചഭക്ഷണം കഴിച്ചു സാമ്പാറും അവിയലും എല്ലാവർക്കും ഇഷ്ടപ്പെട്ടു

പരിസ്ഥിതി ദിനം

മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയെയും ഓർമ്മിപ്പിക്കാനായി ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ് തെയ്യങ്ങാടിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ഹരിതാഭമാർന്ന സ്കൂൾ അങ്കണത്തിന്റെ പൂന്തോട്ടത്തിൽ ബഹുമാനപ്പെട്ട HM താരാദേവി ടീച്ചറും PTA പ്രസിഡന്റ് അനിൽകുമാറും ചേർന്ന് നെല്ലിമരം നട്ടു. പൂത്തു നിൽക്കുന്ന ചെടികൾക്കിടയിൽ കുഞ്ഞോമനകൾ നട്ട ഫല വൃക്ഷത്തൈകൾ അഭിമാനത്തോടെ സ്കൂൾ അങ്കണത്തിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹരം തന്നെയായിരുന്നു.

സ്കൂൾ അസംബ്ലിയിൽ പ്രധാനധ്യാപിക പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചു തുടർന്ന് 1 മുതൽ 4 വരെ ക്ലാസ്സിലെ കുട്ടികൾ വൈവിധ്യമാർന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. 2022 ലെ പരിസ്ഥിതി ദിന സന്ദേശമായ ആവാസ വ്യവസ്ഥയെ പുന:സ്ഥാപിക്കാൻ എന്ന ആശയവുമായി ബന്ധപ്പെട്ട് കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും സ്കൂൾ മുറ്റത്ത് നിറഞ്ഞപ്പോൾ നയന മനോഹരമായ കാഴ്ചയായി മാറി. HM ന്റെ നേതൃത്വത്തിൽ ഒരു റാലി സംഘടിപ്പിച്ചു മൂന്ന് , നാല് ക്ലാസ്സിലെ കുട്ടികള ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു

ഡോക്ടർ ദിനം ജൂലൈ 1

ജൂലൈ 1 ഡോക്ടർ ദിനവുമായി ബന്ധപ്പെട്ട് മാലിന്യങ്ങൾ തരംതിരിച്ച് ശരിയായ രീതിയിൽ ഒഴിവാക്കണമെന്നും കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ ഓരോരുത്തരും പങ്കാളികളാകണമെന്നും പ്രതിജ്ഞ നടത്തി കൂടാതെ കൊതുക് പരത്തുന്ന രോഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പദചക്രം നിർമിച്ചു. ആരോഗ്യ ശീലങ്ങൾ ആഹാരശീലങ്ങൾ എന്നീ വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പോസ്റ്റർ നിർമിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ,പൂച്ചട്ടി ,കമ്പോസ്റ്റ് നിർമ്മാണം, ഫസ്റ്റ് എയ്ഡ് ബോക്സ് പരിചയപ്പെടുത്താൻ എന്നിവയും ഉൾപ്പെടുത്തി.

സ്വാതന്ത്ര്യ ദിനം

15.8.2022 തിങ്കളാഴ്ച ജി. എൽ. പി. എസ് തെയ്യങ്ങാട് വളരെ പ്രൗഢഗംഭീരമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 9 മണിക്ക് ബഹു : എച്ച്.എം.താരാദേവി ടീച്ചർ പതാക ഉയർത്തി.വളരെ അഭിമാനകരമായ ആ നിമിഷത്തിൽ പിടിഎ പ്രസിഡൻറ് ,എം ടി എ പ്രസിഡൻറ് ,പിടിഎ എംടിഎ ഭാരവാഹികൾ,രക്ഷിതാക്കൾ ,കൊച്ചു പൂമ്പാറ്റ മക്കൾ,അധ്യാപകർ എന്നിവർ സാക്ഷികളായി.മനസ്സിനെ അഭിമാന പുളകം കൊള്ളിച്ചു കൊണ്ട്ദേശഭക്തിഗാനം അവതരിപ്പിച്ചു.

വിദേശികളുടെ അടിമത്വത്തിൽ നിന്നും നമ്മുടെ പൂർവികർ ത്യാഗം ചെയ്ത് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ 75- ആം പിറന്നാൾ ആണ് ഇവിടെ ആഘോഷിച്ചത്.വാഗൺ ട്രാജഡി ദുരന്തവും ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെയും ചരിത്രം എച്ച് എം താര ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.ചരിത്രം കേട്ടുകൊണ്ടിരിക്കുന്നവരെ ആവേശഭരിതമാക്കി.ചരിത്രങ്ങൾ കേട്ടപ്പോൾ ശ്രോതാക്കളുടെ മനസ്സൊന്നിടറി.സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയെക്കുറിച്ചും .രാജ്യസ്നേഹത്തെക്കുറിച്ചും ടീച്ചർ പറഞ്ഞു തന്നു .ശേഷം 2, 3, 4ക്ലാസ് കുട്ടികളുടെ ദേശഭക്തിഗാനം മത്സരം ഉണ്ടായിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രച്ഛന്നവേഷം അരങ്ങേറി.മഹാത്മാഗാന്ധി ,ജവഹർലാൽ നെഹ്റു ,സുഭാഷ് ചന്ദ്രബോസ് ,ഝാൻസി റാണി, ഹസ്രത്ത് മഹൽ, ഡോ.അംബേദ്കർ ,ഇന്ദിരാഗാന്ധി സരോജിനി നായയുടെ തുടങ്ങിയ ധീര ദേശാഭിമാനികളുടെ വേഷം അണിഞ്ഞുകൊണ്ട് കുട്ടികൾ സ്വാതന്ത്ര്യദിനത്തെ ആനന്ദഭരിതമാക്കി .ശേഷം പായസവിതരണം നടത്തി.എല്ലാ കുട്ടികളും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തുകൊണ്ടുള്ള ക്വിസ് പ്രോഗ്രാം നടത്തി.ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി നടന്നു.