ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('അതി വിശാലമായ വയലും ജല സ്രോതസ്സുകളും കുന്നിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അതി വിശാലമായ വയലും ജല സ്രോതസ്സുകളും കുന്നിൻ ചെരുവുകളുമായി സുന്ദരമായ ഭൂപ്രകൃതിയാണ് ഒളകരയ്ക്ക് അവകാശപ്പെടാനുള്ളത്. ഗ്രാമമായതിനാൽ  കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ധാരാളം ഉണ്ടായിരുന്ന നാട്. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നല്ലോ. അതിവിടെയും തുടരുന്നു. ഇന്ന് വലിയ മാറ്റം വന്നെങ്കിലും ഒരു സാധാരണ ഗ്രാമം പോലെ ഏതാണ്ട്  30 ൽ താഴെ കുടുംബങ്ങൾ മാത്രം വസിക്കുന്ന ഗ്രാമമായിരുന്നു ഒളകര. സാധാരണയായി ഗ്രാമത്തിൽ കാണുന്ന പോലെ വീടുകൾ വളരെ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്നില്ല. വീടുകളുടെ പരിസര വയലുകൾ കാർഷിക വൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു പതിവ്.