ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി രമണീയമായ വണ്ടിപ്പെരിയാർ പ്രദേശത്തിൻ്റെ തിലകക്കുറിയാണ് ഗവ.യു.പി.സ്കൂൾ എന്നു പറയുന്നതിൽ അതിശയോക്തിയില്ല. നിരവധി വിദ്യാർത്ഥികൾക്ക് പാഠം അരുളിയ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു എന്നു പരയുന്നതുതന്നെ അഭിമാനമായിട്ടാണ് എല്ലാവരും കരുതുന്നത്. തോട്ടം തൊഴിലാളി കളുടെ മക്കൾക്കും വണ്ടിപ്പെരിയാറിലെ വ്യാപാരികളുടെ മക്കൾക്കും വിഭ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് 1952 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ സ്ഥാപനത്തിൻ്റെ ചരിത്രവും മഹത്വവും സമൂഹത്തെ അറിയിക്കേണ്ടത് ‍ഞങ്ങളുടെ കടമയാണല്ലോ?

എസ്റ്റേറ്റ് പള്ളിക്കുടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾ ക്ക് ഉയർന്ന തലത്തിലേക്ക് കടക്കാൻ യാതൊരു അവസരവുമില്ലാത്ത സാഹചര്യത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ, ഇപ്പോൾ സെട്രൽ ലോഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറ്റക്കുടിലിലായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം.

തുടർന്ന്, തോട്ടം തൊഴിലാളികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം അന്നത്തെ TTE [ Travancoor Tea Estate ] മ‍ഞ്ചുമല എസ്റ്റേറ്റ് അസി. മാനേജർ ആയിരുന്ന ശ്രീ.ജോൺ അവർകൾ സ്കുൾ കെട്ടിടം പണിയുന്നതിനായി 4.96 ഏക്കർ സ്ഥലം കമ്പിനിയിൽനിന്നു വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് മ‍ഞ്ചുമല എസ്റ്റേറ്റിൻ്റെ മനോഹരമായ കുന്നിൻ പുറത്ത് ഈ സ്കൂൾ സ്ഥാപിതമായത്.

ഇന്ന് സ്കൂളിൽ ചെറിയ ഒരു മൈതാനത്തോടു ചേർന്ന് നിലകൊള്ളുന്ന കെട്ടിടം അന്നത്തെ PTA അംഗങ്ങളു, വ്യാപാരികളും, പൊതുജനങ്ങളും ചേർന്നാണ് ഇത് നിർമ്മിച്ച് നൽകിയത്.

സ്കൂൾ ആരംഭിച്ചപ്പോൾ ശ്രീ. വേണുഗോപാൽ എന്ന അധ്യാപകനാണ് പ്രധമ അധ്യാപകൻ്റെ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം