ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്


രസതന്ത്ര വണ്ടിക്ക് സ്വീകരണം നല്‍കി

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപിച്ച രസതന്ത്ര വണ്ടിക്കു പടന്ന കടപ്പുറം ഗവ : ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വീകരണം നല്‍കി .കുട്ടികളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ ഉതകുന്ന ശാസ്ത്ര നാടകവും രസതന്ത്രത്തിന്റെ ചരിത്രവും വികാസവും കാണിക്കുന്ന സംഗീത ശില്പവും രസതന്ത്രന്തിന്റെ മുത്തശി എന്നറിയപ്പെടുന്ന മേരി ക്യുരിയുടെ ജീവിതവും ശാസ്ത്ര ഗവേഷണവും അനാവരണം ചെയ്യുന്ന പാവനടകവും അവതരിപ്പിച്ചു .സ്വീകരണച്ചടങ്ങില്‍ ഹെട്മാസ്ടര്‍ വി.എം.രാജീവന്‍ ,കെ.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

രക്ഷിതാക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലന ക്ലാസ്സ്

വീഡിയോ1

രക്ഷിതാക്കള്‍ക്കുള്ള I C T ബോധവല്‍ക്കരണ ക്ലാസ്സ്

വീഡിയോ1


സ്വാതന്ത്ര്യദിന സന്ദേശയാത്ര

വീഡിയോ1 വീഡിയോ2

ഓണസദ്യ

വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 1000 പേര്‍ക്ക് വിപുലമായ സദ്യ ഒരുക്കി.

വീഡിയോ

സയന്‍സ് ക്ലബ്‌ ഉത്ഘാടനം

സയന്‍സ് ക്ലബ്‌ കെ ജി സനല്ഷ ഉത്ഘാടനം ചെയ്തു . അന്താരാഷ്‌ട്ര രസതന്ത്ര വര്ഷം പ്രമാണിച്ച് - അടുക്കളയിലെ രസതന്ത്രം ,ശരീരത്തിലെ രസതന്ത്രം ,കടലിന്റെരസതന്ത്രം - എന്നീ വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു .

ഐടി ക്ലബ്‌ ഉത്ഘാടനം

സ്കൂള്‍ ഐ ടി ക്ലബ്‌ ശ്രീ കൃഷ്ണദാസ്‌ പലേരി ഉത്ഘാടനം ചെയ്തു . തുടര്‍ന്ന് പലേരി സംവിധാനം ചെയ്ത ' കനല്പൂവ് ' എന്ന കുട്ടികളുടെ സിനിമ പ്രദര്‍ശിപ്പിച്ചു .

പരിസ്ഥിതി ക്ലബ്‌ ഉത്ഘാടനം

പരിസ്ഥിതി ക്ലബ്‌ പ്രശസ്ത ജൈവ കര്‍ഷകന്‍ ശ്രീ കെ പി ആര്‍ കണ്ണന്‍ ഉത്ഘാടനം ചെയ്തു