ജി എം യു പി എസ് കരുവാംപൊയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരുവംപൊയില്

താമരശ്ശേരി വിദ്യാഭ്യാസജില്ലയില് കൊടുവള്ളി ഉപജില്ലയില് പ‌‍ഞ്ചായത്തിന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂള് അതിമനോഹരനായ ഒരു ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി നിലകൊള്ളുന്നു.

ഈ സ്ഥലലത്തിന് കരുവമ്പൊയില് എന്ന പേര് നേരത്തെ തന്നെ നിലവില് ഉണ്ട്. കരുവാന്മാ൪(കൊല്ലന്മാറ്) താമസിച്ചു വന്ന സ്ഥലമായതിനാലാണ് ഈ പേരു വന്നത് എന്നാണ് പറയപ്പെടുന്നത്.അതിനാല് കരുവ൯പൊയില് എന്നാണ് ശരിയായ പേര്.

ഭൂമിശാസ്ത്രം

കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പുവ്വാറന് മലയും തെക്ക് അയ്യപ്പന്കാവ് പള്ളിപ്പുറം ഇടവഴിയും വടക്ക് ഇടിയാറമലയും അതിരിടുന്ന പ്രദേശത്താണ് സ്കൂള് സ്ഥിതി ചെയ്യുന്നത്. ഇവ്ടുത്തെ പ്രദേശങ്ങളുടെ പേരില് തന്നെ വൈവിധ്യം കാണാന് കഴിയും. പയിങ്ങാട്ട് പൊയില്, കണ്ണിപൊയില്, വട്ടകണ്ടി, ആലക്കും കണ്ടി,പൊന്പാറ , മഞ്ചപാറ ,...... എന്നിങ്ങനെ വ്യത്യസ്ത മാറ്ന്ന പേരുകള് പ്രദേശത്തിന്റെ പ്രകൃതിയെ സൂചിപ്പിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്

കരുവന്പൊയില് അങ്ങാടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിനോട് ചേറ്ന്ന്

ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉണ്ട്. തൊട്ടടുത്തായി ഹൈസ്കൂളും ഹയറ്സെക്കന്ഡറി സ്കൂളും ഉണ്ട്. സ്കൂളുകളില് മതപഠനം പാടില്ല എന്നതിനാല് സ്കൂളിനടുത്തായി സിറാത്തുല് മുസ്തഖീം മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ മറ്റ് ഗവണ്മെന്റ് , എയ്ഡഡ് , അണ്എയ്ഡഡ് സ്കൂളുകളും ഈ പ്രദേശത്തുണ്ട്.