ജി എച്ച് എസ് എസ് പടിയൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13121 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ ആഴ്ചയിലും ഗണിതശാസ്ത്ര പസ്സിൽ നടത്തിവരുന്നു. അതിനുവേണ്ട ചോദ്യങ്ങൾ തയ്യാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ശരിയുത്തരങ്ങൾ നൽകിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ ആഴ്ചയിൽ ഒരു വിജയിയെ കണ്ടെത്തി സമ്മാനം നൽകുന്നു. എല്ലാ മാസവും ഗണിതശാസ്ത്ര ക്വിസ്സ് സംഘടിപ്പിക്കുന്നു. മേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം കൊടുക്കുന്നു. ക്ലാസ്സ് റൂം പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ വിവിധതരത്തിലുള്ള മോഡലുകൾ, പാറ്റേണുകൾ എന്നിവ തയ്യാറാക്കുന്നു. സബ്‌ജില്ലാതല ഗണിതശാസ്ത്രമേളയിൽ 2016-17, 2017-18 വർഷങ്ങളിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. ജില്ലാതലത്തിലും പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്.

ഗണിതക്ലബ് അംഗങ്ങളുടെ സർഗ്ഗാത്മക നിർമ്മിതികൾ