ഫലകം:2023-2024 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
                       

പ്രകൃതിയെ അറിയാം (മഞ്ചാടി) പ്രീ പ്രൈമറി

ഗ്രീൻ ഡേ യുടെ ഭാഗമായി എൽ കെ ജി, യു കെ ജി  കുട്ടികളും അധ്യാപകരും ശ്രീ ടി.കെ അബ്‌ദുൾ റസാഖ് സാർ ന്റെ വീട് സന്ദർശിച്ചു . വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളും പൂക്കളും കുട്ടികൾക്ക് കണ്ടുമനസ്സിലാക്കുവാനുള്ള അവസരം ലഭിച്ചു . കുട്ടികൾക്ക് ഇത് പുതിയൊരു അനുഭവമായിരുന്നു . അധ്യാപികമാരായ ശ്രീമതി പ്രിയ ടീച്ചർ ,അനിത ടീച്ചർ , സിന്ധു എന്നിവർ വീട് സന്ദർശനത്തിന് നേതൃത്വം നൽകി. ഗ്രീൻ ഡേ യുടെ ഭാഗമായി എൽ കെ ജി, യു കെ ജി  കുട്ടികളും അധ്യാപകരും ശ്രീ ടി.കെ അബ്‌ദുൾ റസാഖ് സാർ ന്റെ വീട് സന്ദർശിച്ചു . വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളും പൂക്കളും കുട്ടികൾക്ക് കണ്ടുമനസ്സിലാക്കുവാനുള്ള അവസരം ലഭിച്ചു . കുട്ടികൾക്ക് ഇത് പുതിയൊരു അനുഭവമായിരുന്നു . അധ്യാപികമാരായ ശ്രീമതി പ്രിയ ടീച്ചർ ,അനിത ടീച്ചർ , സിന്ധു എന്നിവർ വീട് സന്ദർശനത്തിന് നേതൃത്വം നൽകി.




അൽ മാഹിർ അറബിക് പരീക്ഷ

ജി.എം.യു.പി സ്കൂൾ ചേന്ദംമങ്ങല്ലൂർ ൽ അൽമാഹിർ അറബിക് സ്ക്കോളർഷിപ് പരീക്ഷ നടന്നു. അധ്യാപകരായ സെറീന ടീച്ചർ, മജീദ് മാസ്റ്റർ, ധ്രുവകാന്ത് മാസ്റ്റർ, സാലിമ ടീച്ചർ തുടങ്ങിയവർ പരീക്ഷക്ക് നേതൃത്വം നൽകി.

ഭാഷകൾ ചങ്ങലകൾ പൊട്ടിക്കെട്ടെ ...........

മഅൻ മഅ

ഭാഷ കേവലം കൂട്ടക്ഷരങ്ങളല്ല. അവ മനുഷ്യ ജീവിതത്തിന്റെ താളവും പ്രതീക്ഷയും ആണ്. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും കള്ളികളിൽ തളച്ചിട്ട് വീർപ്പു മുട്ടുന്ന ഒരോ ഭാഷയും അതിന്റെ ശ്വാസം വീണ്ടെടുക്കണം. അവയെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ പൊട്ടിച്ചേ പറ്റൂ...ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ  സൗഹൃദ വിപ്ലവത്തിന്റെ മുഷ്ടികൾ വാനിലേക്കുയർത്തി ആ ചങ്ങലകൾ തകർക്കുകയാണ്. ഇവിടെ ഭാഷകൾ സ്വതന്ത്രമാകുകയാണ്. പ്രിയ അധ്യാപകൻ ധ്രുവകാന്തിന്റെ തെളിച്ചമുളള കഥക്ക് നിതിൻ മാഷിന്റെ ക്യാമറ പതിഞ്ഞപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം  പിറന്നു 'മഅൻ മഅ '. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മോൾ ദേവികയും സഹപ്രവർത്തകരായ അശ്വതി ടീച്ചറും മജീദ് മാഷും സുജിത് മാഷും വാസു മാഷും അഭിനയ സാധ്യതകളെ തൊട്ടു വർണ്ണാഭമാക്കി. അണിയറിയൽ അധ്യാപികമാരായ ഷബ്ന എടക്കണ്ടിയും അർച്ചനയും സറീനയും സാലിമയും. മജിദ് പുളിക്കലിന്റെ ഏകോപന മികവിൽ ഹെഡ് മാസ്റ്റർ വാസു മാസ്റ്ററിന്റെ നേതൃത്വത്തിൽ മികവിന്റെ ഒരിതൾ കൂടി വിരിയുകയാണ്. ഒരു പൊതു വിദ്യാലയത്തിന്റെ ആത്മവിശ്വാസത്തിന്റെ കയ്യൊപ്പ്

                                                                 സാജിദ് പുതിയോട്ടിൽ

[1]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; undefined എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://schoolwiki.in/index.php?title=ഫലകം:2023-2024_പ്രവർത്തനങ്ങൾ&oldid=2448068" എന്ന താളിൽനിന്ന് ശേഖരിച്ചത്