\വിദ്യാലയ വികസനപദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ വികസന പദ്ധതി

എൽ കെ ജി മുതൽ ഏഴാ ക്ലാസ്സ് വരെ നിലവിൽ 933 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ നിലവിലെ ഭൗതീക സാഹചര്യങ്ങളിലെ അപര്യാപ്തതയിൽ നിന്നും

കാലഘട്ടത്തിനനുസൃതമായ തലത്തിലേക്ക് വിദ്യാലയത്തെ എത്തിക്കുവാനുള്ള കരടു പദ്ധതി ജനപ്രധിനിധികൾ, എസ് .എം.സി,എം.റ്റി.എ, അധ്യാപകർ

എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കി.

പുതിയ കെട്ടിടം

സെമി പെർമനന്റായി നിലനിൽക്കുന്ന കെട്ടിടങ്ങൾ ( 10 ക്ലാസ്സ് മുറികൾ ) പൊളിച്ച് 3 നിലകളിലായി 27 ക്ലാസ്സ് മുറികൾ സജ്ജീകരിക്കുക.

എല്ലാ ക്ലാസ്സ് മുറികളും ഹെെടെക് സംവിധാനം ആക്കുക.

ലാബുകൾ

കമ്പ്യുട്ടർ ലാബ് , സയ൯സ് ലാബ് , ഗണിത ലാബ് , ഭാഷാ ലാബ് , സോഷ്യൽ സയ൯സ് ലാബ് , പ്രത്യേകമായ സ്കുൂൾ ലെെബ്രറി,വായനാമുറി എന്നിവ സജ്ജീകരിക്കൽ.

• ഓഫീസ് കെട്ടിട നവീകരണം.

• ഓഡിറ്റോറിയ വിപുലീകരണം.• ആധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കള നി‍ർമ്മാണം (സ്റ്റീം അടുപ്പ് , സ്റ്റോർ റൂം, വിതരണ കൗണ്ടർ,ഗ്രെെന്റർ,ഫ്രിഡ്ജ് , പ്യൂരിഫെെഡ് വാട്ടർ എന്നിവ

ഉൾപ്പെടെ).

• ഡെെനിങ്ങ് ഹാൾ നിർമ്മാണം.

• സ്കൂളിലേക്കുള്ള റോഡ് നവീകരണം ,പുതിയ ഗേറ്റ് നി‍ർമ്മാണം.

• ഗ്രൗണ്ട് വിപുകലീകരണം.

• സ്കൂൾ ചുറ്റുമതിൽ പൂർത്തിയാക്കൽ.

• കിണർ നവീകരണം (കിണറിനു ചുറ്റും കോൺക്രീറ്റ് ചെയ്യുക,പുതിയ മോട്ടോർ സ്ഥാപിച്ച് കുടിവെളള സംവിധാനംവിപുലീകരിക്കുക.)

• കുട്ടികൾക്ക് കെെ കഴുകാനവശ്യമായ സൗകര്യം വിപുലീകരിക്കുക.

• പ്രീ-പ്രെെമറി ഹാൾ നിർമ്മാണം.

• പൂന്തോട്ട നിർമ്മാണം.

• സ്കൂൾ സൗന്ദര്യവൽക്കരണം.

• ചിൽഡ്ര൯സ് പാർക്ക് നിർമ്മാണം.

• പുതിയ സ്കൂൾ ബസ്സുകൾ ലഭ്യമാക്കുക.

"https://schoolwiki.in/index.php?title=%5Cവിദ്യാലയ_വികസനപദ്ധതി&oldid=1388290" എന്ന താളിൽനിന്ന് ശേഖരിച്ചത്