അമൃത മോ‍ഡൽ ഇ.എം. സ്കൂൾ അവനവൻചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആ കാലഘട്ടത്തിൽ സ്കൂളിൻറെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചത് ബഹുമാന്യനായ ശ്രീമാൻ പി. ശ്രീകണ്ഠൻ നായർ ആയിരുന്നു. (2002-2007) അതിനു ശേഷം 2007- 08 അധ്യയന വർഷത്തിൽ ബഹുമാന്യനായ ശ്രീമതി വി. ശാന്തകുുമാരി ആയിരുന്നു സ്കൂൾ പ്രിൻസിപ്പൽ. 2008-09 അധ്യയന വർഷത്തിൽ അഞ്ച് മാസക്കാലം ബഹുമാന്യനായ ശ്രീ. എസ്. രവീന്ദ്രൻ നായർ സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു. 2008 നവംബർ ഒന്നിന് ബഹുമാന്യനായ ശ്രീമാൻ ബാബുചന്ദ്രൻ പ്രിൻസിപ്പലായി ചാർജ് എടുക്കുകയും ഇന്നും ആ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. സർവ്വ ശ്രീ. എസ്. സുഗുണൻ നായർ , ജി. അനിൽ ലാൽ ,എസ് .സജീവ്, എം. വിജയൻ, കെ.ബി ജയചന്ദ്രകുമാർ, ജി.രാജു, വിജയൻ.ആർ, ശ്രീ.റിജു.വി.ആർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പി.റ്റി.എ പ്രസി‍‍ഡൻറുമാരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. 2015 അധ്യയന വർഷത്തിൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഈ സ്കൂളിൽ 362 വിദ്യാർത്ഥികളും 17 ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. ഒരു എൽ.പി സ്കൂളിന് വേണ്ട എല്ലാ ഭൗതിക സാഹജര്യങ്ങളും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. പാഠ്യ വിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയാണ് അമൃത മോഡൽ സ്കളിൻറെ പ്രത്യേകതയായി എടുത്തുപറയാനുള്ളത്. കരാട്ടെ, ‍ഡാൻസ് എന്നിവയ്ക്കുും പ്രാധാന്യം നൽകുന്നുണ്ട്. അതുപോലെ കുട്ടികൾക്ക് സ്പോർട്സിൽ അഭിരുചി വളർത്തിയെടുക്കുന്നതിനു വേണ്ടി സ്പോർട്സ് എഡ്ജ്യൂക്കേഷൻ എന്ന പദ്ധതി കൂടി ഈ വർഷം സ്കൂളിൽ നടപ്പിലാക്കുന്നു. 2002 -ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ നാലാം ക്ലാസ് പഠനം പൂർത്തിയാക്കി. അതിൽ നാല് പേർ മെ‍ഡിക്കൽ പഠനം പൂർത്തിയാക്കി എന്നത് അഭിമാനിക്കാൻ വകയുള്ള വസ്തുതയാണ്. മാളു. എം, അർച്ചന രഞ്ചിത്ത്, രാഹുൽ.എസ്.ബി, അജിത്ത്.എസ് എന്നിവരാണ്.