അമൃത വി.എച്ച്.എസ്.എസ്.കോന്നി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

        കേരള സർക്കാർ  പൊതുവിദ്യാഭ്യാസവകുപ്പ്  നേതൃത്വം നൽകി രൂപംകൊണ്ട വിദ്യാരംഗം കലാ സാഹിത്യ വേദി തുടക്കം മുതൽ സജീവമായി ഇവിടെ പ്രവർത്തിച്ചു വരുന്നു .  മലയാള ഭാഷാ സ്നേഹികളുടെ ഒരു കൂട്ടായ്മയാണ് ഇത്. അധ്യാപകരും കുട്ടികളും ഇതിൽ സജീവ സാന്നിധ്യം ആണ് .അറിവും അനുഭവങ്ങളും ആർജ്ജിക്കുന്ന വിദ്യാഭ്യാസ കാലഘട്ടത്തിൽ അവരിലെ സർഗാത്മകമായ കഴിവുകളെ കണ്ടെത്തി വളർത്താനും വ്യക്തിത്വത്തെ  വാർത്തെടുക്കാനുംഇതിലൂടെ സാധിക്കുന്നു .വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന മൊഡ്യൂൾ പ്രകാരമാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത് സ്കൂളിലെ മുഴുവൻ കുട്ടികളും ഇതിൽ അംഗങ്ങളാണ്. 2020 ,21 അധ്യയനവർഷത്തിൽ കുട്ടികളുടെ കൺവീനറായി അക്ഷരം നായരും കൺവീനറായി നിഷാന്തിനെ യുംതിരഞ്ഞെടുത്തു. അധ്യാപക കൺവീനർ ആർ ജയശ്രീ ആണ്

               സ്കൂൾ തല പ്രവർത്തനങ്ങൾ സജീവമായിനടന്നു വരുന്നു. ന വായനാദിനാചരണം പി എൻ പണിക്കർ അനുസ്മരണം, വായനാമത്സരം ,പ്രസംഗ മത്സരം ,പതിപ്പ് തയ്യാറാക്കൽ പുസ്തകപ്രദർശനം, എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ എന്നിവ ഉചിതമായ രീതിയിൽ നടത്തിവരുന്നു .ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് . ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട്. കഥാരചന കവിതാ രചന കാവ്യാലാപനം ചിത്രരചന ന പാട്ട് പുസ്തകം ആസ്വദനം അഭിനയം എന്നീ മേഖലകളിൽകുട്ടികൾ പങ്കെടുത്തുവരുന്നു .സ്കൂളിനെ ഒറ്റ യൂണിറ്റായി കണ്ടു കുട്ടികളിൽ സർഗവാസനകളേയും അഭിരുചികളെയും കണ്ടെത്തി പുതിയ തലമുറയെ സൃഷ്ടിക്കുവാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു .