അസംപ്ഷൻ എച്ച് എസ് ബത്തേരി/ടൂറിസം ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

വിനോദയാത്ര.

സ്കൂളിലെ ടൂറിസം ക്ലബ്ബ് പ്രവർത്തനങ്ങൾ ശ്രീ ഷാജി സാറിനെയും ശ്രീമതി മിന്നു ടീച്ചറുടെയും നേതൃത്വത്തിൽ  നടന്നുവരുന്നു. ഈ വർഷത്തെ വിദ്യാർത്ഥികളുടെ യാത്ര ബാംഗ്ലൂരിലേക്ക് ആയിരുന്നു. ബാംഗ്ലൂരിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കുകയും മനസ്സിലാക്കുകയും ചെയ്തു. താൻ സൗദ ബാംഗ്ലൂർ വിമാനത്താവളം സിറ്റി പാർക്കുകൾ മറ്റു വിനോദ കേന്ദ്രങ്ങൾ എല്ലാം ഇടങ്ങൾ ആയിരുന്നു വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് വലിയൊരു അനുഭവമായിരുന്നു. ബാംഗ്ലൂരിലെ നിയമനിർമ്മാണ സഭയായ സൗദ കണ്ടത് വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു. ബാംഗ്ലൂരിൽ നിന്നും തിരിച്ച് വിദ്യാർഥികൾ മൈസൂരിൽ ഒരു ചെലവഴിച്ചു. അവിടെ മൈസൂർ രാജകൊട്ടാരം മൃഗശാല അണക്കെട്ട് മ്യൂസിയങ്ങൾ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ചു ആകെ 3 ദിവസം നീണ്ടുനിന്ന വിനോദയാത്ര വിദ്യാർത്ഥികൾക്ക് വേറെ കാര്യങ്ങൾ പഠിക്കുവാനും മനസ്സിലാക്കുവാനും കഴിയുന്നവയായിരുന്നു.

അധ്യാപകരുടെ വിനോദയാത്ര

അധ്യാപകരുടെ വിനോദയാത്ര

ഇപ്രാവശ്യം അധ്യാപകരുടെ വിനോദയാത്ര കൽപ്പറ്റയ്ക്ക് അടുത്ത് പിണങ്ങോട് സമീപമുള്ള ഒരു ഹോംസ്റ്റേ റിസോർട്ട് ആയിരുന്നു. അഡ്വഞ്ചർ ട്രക്കിംഗ് നീന്തൽ മനോഹരമായ എന്നിവയാൽ മനോഹര പ്രദേശമായിരുന്നു അവിടെ. യാത്ര ഏറെ ആസ്വദിച്ചു രാവിലെ 7 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ടു വൈകിട്ട് ഏഴുമണിക്ക് തിരികെ സ്കൂളിൽ എത്തി