അസംപ്ഷൻ യു പി എസ് ബത്തേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്

2021 - 2022

ഗണിതം കൂടുതൽ മധുരതരവും ഉത്സാഹ പ്രദവും ആവേശകരവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 4-ാം തിയ്യതി 2021-22 വർഷത്തെ പ്രവർത്തനങ്ങൾ സമാരംഭിച്ചു. ഗണിത പൂക്കള മത്സരം പോലുള്ള വിവിധ തരം മത്സരങ്ങൾ നടത്തി. രാമാനുജൻ ഡേ '

ആചരിച്ചു. ഇതു പോലെയുള്ള വിവിധ പ്രവർത്തനങ്ങളുമായി ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു. രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് മീറ്റിംഗ് ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

2019 -2020

വിദ്യാർത്ഥികളിൽ ഗണിതത്തോടുള്ള ആഭ്മുഖ്യം വളർത്തുക എന്ന ലക്ഷ്യവുമായി അസംപ്ഷൻ എ.യു.പി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ 2019-20 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് ജൂലൈ 5ന് പ്രവർത്തനം ആരംഭിച്ചു. ഗൗതം കൃഷ്ണയെ പ്രസിഡന്റായും മിൻഹ ഫാത്തിമയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 'അനന്തതയിലേക്കൊരു വഴി' എന്നർത്ഥം വരുന്ന 'APEIRO' എന്ന പേര് ക്ലബ് അംഗങ്ങൾ ഗണിതശാസ്ത്ര ക്ലബിനായി തിരഞ്ഞെടുത്തു. ഗണിതശാസ്ത്ര ക്ലബ് അംഗങ്ങളും അധ്യാപകരും പ്രധാനാധ്യാപകനും ഉൾപ്പെടുന്ന വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. എല്ലാ ദിവസവും ഗ്രൂപ്പ് അംഗങ്ങളോ അധ്യാപകരോ ഗണിതവുമായി ബന്ധപ്പെട്ട ഓരോ ചോദ്യങ്ങളോ വാർത്തകളോ ഗ്രൂപ്പിൽ ഇടുകയും ചർച്ച ചെയ്യുകയും ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഗണിതശാസ്ത്ര മേളയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് മീറ്റിംഗ് ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഓണാവധിക്കുശേഷം കുട്ടികൾക്കായി ഗണിത പൂക്കള മത്സരം ചെയ്തു വരുന്നു.

ഗണിത ക്ലബ് കൺവീനർമാർ

യു.പി - ശിശിര ബാബു എൽ പി - ഷെറിൻ തോമസ്

അധ്യാപക പ്രതിനിധികൾ

റോസ എ.സി, മിനി പി.ജെ, ഗീത റ്റി ജോർജ്

ശാസ്ത്രരംഗത്തിലെ മൂന്നാം പ്രവർത്തനം സെപ്തംബർ മാസത്തിലാണ് സംഘടിപ്പിച്ചത് ആഗസ്ത് മാസത്തിൽ ആരോഗ്യം ഭക്ഷണം വിദ്യാഭ്യാസം തുടങ്ങിയ ഓരോ ഇനങ്ങളിലും ക്ലബ് അംഗങ്ങളുടെ വീട്ടിൽ ചിലവായ തുക  കണ്ടെത്തി ബഡ്ജറ്റ് അവതരിപ്പിക്കാൻ നിർദ്ദേശിച്ചു. പ്രവർത്തനം പൂർത്തീകരിക്കുന്നത്തിനായി ഒരാഴ്ചക്കാലം സമയം അനുവദിച്ചു സെപ്തംബർ മാസം രണ്ടാം വാരം വീണ്ടും ക്ലബ് മീറ്റിംഗ് കൂടുകയും നാല് വിദ്യാർത്ഥി പ്രതിനിഥികൾ ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്തു വിദ്യാർത്ഥികൾ തയ്യാറാക്കിയ ബഡ്ജറ്റ് ക്ലബ് കൺവീൽ ശേഘരിച്ചു 
                                                                                                  ഗണിത കോർണർ

ഓരോ ക്ലാസിലെയും ഗണിതശാസ്ത്ര ക്ലബ് പ്രതിനിധികളുടെ നേത്രത്വത്തിൽ ക്ലാസിലെ ഒരു കോർണർ ഗണിതത്തിനുവേണ്ടി തിരഞ്ഞെടുത്തു ഗണിതവുമായി ബന്ധപ്പെട്ട ആശയങ്ങൾ ചാർട്ടുകൾ പട്ടികകൾ ഇവ കോർണറിൽ പതിപ്പിക്കുന്നു

                                                                                                    വർക്ക് ഷോപ്പ് 

ഗണിതാധ്യാപകർ ബീനമാത്യൂ , മിനി പിജെ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. 30/08/19 ന് നടന്ന വർക്കഷോപ്പിൽ വിവിധ ഗണിതരൂപങ്ങളുടെ നിർമ്മാണം, ചാർട്ട് നിർമ്മാണം ഇവയെല്ലാം ഉൾപ്പെടുത്തി സീനിയർ അസിസ്റ്റന്റ് ജോയ്സിപി ജോസഫ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഏറെ ഉത്സാഹത്തോടെ പങ്കെടുത്ത വർക്കഷോപ്പ് ഏറെ ഫലപ്രദമായിരുന്നു

                                                                                            ഡിജിറ്റൽ ഗണിതപൂക്കള മത്സരം 

ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഗണിത ശാസ്ത്ര ക്ലബിന്റെ നേത്രത്വത്തിൽ താത്പര്യമുള്ളവർക്കായി ഡിജിറ്റൽ ഗണിത പൂക്കള മത്സരം സംഘടിപ്പിച്ചു . 5 6 7 ക്ലാസുകളിൽ നിന്നായി 20ഓളം കുട്ടികൾ പ്രസ്തുത മത്സരത്തിൽ പങ്കെടുത്തു. 5a യിലെ അൻസൽ വി ജോസഫ് പ്രസ്തുത മത്സരത്തിൽ ഒന്നാമതെത്തി മുഹമ്മദ് മിസ്ഫാദ് അഭിനവ് കെ കെ എന്നിവർ രണ്ടു മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ഓണാഘോഷ ദിനത്തിൽ സമ്മാനങ്ങൾ നൽകി.

                                                                                                   സ്കൂൾ ഗണിതശാസ്‍ത്ര മേള 

2019 20 അധ്യായന വർഷത്തെ സ്കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളകൾ 19 9 2019 ന് സ്കൂൾ ഓഡിട്ടോറിയത്തിലും ക്ലാസ്മുറികളിലുമായി നടന്നു നമ്പർ ചാർട്ട് സ്റ്റിൽ മോഡൽ ജ്യോമെട്രിക്കൽ ചാർട്ട് പസിൽ ഗെയിം വിഭാഗങ്ങളിലായി 30 തിൽ അധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു യുപി വിഭാഗത്തിൽ മിൻഹ ഫാത്തിമ സാറാ സജി സ്റ്റിൽ മോഡൽ അഥീന സാന്റ മാത്യൂ ജ്യോമെട്രിക്കൽ ചാർട്ട് റെന ജാസ്മിൻ അൻസൽ വി ജോസഫ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ പി വിഭാഗത്തിൽ 2 ഇനങ്ങളിൽ മാത്രമേ മത്സരം ഉണ്ടായിരുന്നുള്ളൂ

                                                                                                     മരപ്പണിയിലെ കണക്ക് 

ശാസ്ത്രരംഗം കലണ്ടറിലെ നവംബർ മാസത്തിലെ പ്രവർത്തനം മരപ്പണിയിലെ കണക്ക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു മരപ്പണക്കാരനും രക്ഷിതാവിമായി ശ്രീ ബൈജു സി കുട്ടികൾക്ക് വേണ്ടി എകദിന ക്ലാസ് എടുത്തു മരപ്പണിയിൽ ഉപയോഗിക്കുന്ന ഗണിതാശയങ്ങളെക്കുറിച്ചും മരക്കച്ചവടക്കാർ മരത്തിന്റെ അളവ് കണ്ടെത്തുന്ന രീതിയെകുറിച്ചുമെല്ലാം അദ്ദേഹം വിശദീകരിച്ചു

                                                                                                           കൈത്താങ്ങ് 

ഗണിതശാസ്ത്രത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിത ശാസ്ത്ര അധ്യാപകരുടെയൂം ക്ലബ് അംഗങ്ങളുടെയും നേത്രത്വത്തിൽ കൈത്താങ്ങ് പദ്ധതി സംഘടിപ്പിച്ചു ആഴ്ചയിൽ എല്ലാ തിങ്തളാഴ്ചയും ഇതിനുവേണ്ടി മാറ്റിവെയ്ക്കുണ്ടായി വിവിധ ക്ലാസിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കുുട്ടികൾക്കാണ് ക്ലാസുകൾ സംഘടിപ്പിച്ചത് ഗണിതശാസ്ത്രത്തിൽ പിന്നോക്കം നിന്നിരുന്ന ഒരുപാട് കുട്ടികൾക്ക് ഈ പദ്ധതി ഏറെ ഉപകാരപ്രദവുമായിത്തീർന്നു

                                                                                                        സ്കൂൾ തല ശാസ്ത്ര സംഗമം 

സ്കൂൾതല ശാസ്ത്രസംഗമത്തിൽ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധനേടി 30 കുട്ടികൾ ഉൾപ്പെടുന്ന സംഘത്തെയാണ് സ്കൂൾ തല