അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അക്ഷരവൃക്ഷം/നാടിന്റെ നന്മക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നാടിന്റെ നന്മക്കായി

ഭീതി നിറയുന്നു ലോകം വിറക്കുന്നു
കൊറോണയെന്ന മഹാ വിപത്തിനാൽ
ചൈനയിൽ പിറന്നൊരീ മഹാമാരിയെ
ധീരമായി നേരിടാം നമുക്ക്.

വീട്ടിൽ സുരക്ഷിതരായിരിക്കാം
ഇടയ്ക്കിയെ കരങ്ങൾ വൃത്തിയാക്കാം
ജാതി മത രാഷ്ട്രീയ ഭേദമന്യേ
നമുക്കു ചെറുക്കാമീ മഹാ വിപത്തിനെ.

മരണം പെരുകുന്നു രോഗികൾ കൂടുന്നു
ആതുരാലയങ്ങൾ നിറഞ്ഞുകവിയുന്നു
ആധി വളരുന്നു ലോകമിതെങ്ങോട്ട് ?
ആകുലതയാൽ നാം തളരരുത്

കൈകൾകഴുകാം മുഖാവരണം ധരിക്കാം
വൈറസിനെ തോൽപ്പിക്കാം
ദൈവത്തിൻ നാടായ സ്വർഗ്ഗമേ
കേരളമേ ജയിക്ക.
പാലിക്കാമകലം നമുക്ക്
നമുക്കു വേണ്ടിയും നാടിന്റെ നന്മക്കായും! !

{

നിയ ബിനോയ്
7 B അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത