അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1983 ൽ പെരിയാറിന്റെ തീരത്ത് ഒരു ഏക്കറിലധികം ഭൂമിയിൽ അതിവിശാലമായ സ്ഥിതിചെയ്യുന്ന നാലു കെട്ടിടങ്ങളോട് കൂടിയ മനോഹരമായ ഒരു വിദ്യാലയമാണ് അൽ മുബാറക് യുപി സ്കൂൾ പള്ളിപ്പുറം. സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, ലാബ് എന്നിവ ഉൾപ്പെടെ  12 ക്ലാസ് മുറികളും ഓഫീസ് മുറിയും,  അടുക്കളയും, ശൗചാലയവും കൂടുന്നതാണ് ടൈൽ വിരിച്ച സ്കൂൾ കെട്ടിടം.  പുറമേ വർഷം മുഴുവൻ സുലഭമായി ജലം ലഭിക്കുന്ന കിണറും വിശാലമായ കളിസ്ഥലവും ജൈവ വൈവിധ്യ പാർക്കും, കൃഷിയിടവും അതി മനോഹരമായ പൂന്തോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നു. വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി നാലു വാഹനങ്ങൾ സജ്ജമാണ്.