അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/മാനേജ്‌മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

പുരാതനകാലത്ത് വിശക്കുന്നവന് വിശപ്പടക്കുവാൻ ഉള്ള അഭയകേന്ദ്രം എന്ന് അറിയപ്പെട്ടിരുന്ന കർഷകനായ പ്രശസ്തമായ മറ്റപ്പള്ളി വീട്ടിലെ മുതിർന്ന കാരണവരായിരുന്ന പക്കാർ ഔതൽ അവർകളുടെ ഏക മകൻ പരേതനായ സെയ്തുമുഹമ്മദ് അവർകളുടെ മനസ്സിലുദിച്ച ഉയർന്ന ചിന്തയുടെ സാക്ഷാത്കാരമാണ് അൽ-മുബാറക്ക് യു  പി സ്കൂൾ.

1996ൽ സ്കൂളിൻ്റെ മാനേജർ ആയിരുന്ന ശ്രീ മറ്റപ്പിള്ളി സെയ്തുമുഹമ്മദ് അവർകളുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മൂത്തമകൻ ശ്രീ. അബ്ദുൽനാസർ മാനേജരായി ചുമതല ഏറ്റെടുത്തതോടെ പെരുമ്പാവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങളുടെ മുന്നിലെത്താൻ അശ്രാന്തപരിശ്രമം നടത്തുന്ന വിദ്യാലയം എന്ന നിലയിലേക്ക് വളരുവാൻ അൽ -മുബാറക്ക് യു പി സ്കൂളിന് സാധിച്ചു.