ആഗസ്ത് 15: സ്വാതന്ത്യ ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം

രാവിലെ ഹെഡ്മാസ്റ്റർ സി വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. ആറാം വാർഡ് മെമ്പർ ശ്രീ പി വി ചന്ദ്രൻ ശ്രീ കെ പി ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ജനനീ ജന്മഭൂമി എന്ന പേരിൽ അരങ്ങേറിയ സ്വാതന്ത്ര്യ സമര സംബന്ധമായ പൂരക്കളി ഏറെ ശ്രദ്ധേയമായി. രക്ഷിതാക്കളും കുട്ടികളും സജീവ പങ്കാളികളായ പ്രസ്തുത ദിനത്തിൽ പായസ വിതരണവും നടന്നു.