ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നന്മയുളളവർ ഭൂമിയുടെ അവകാശികൾ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുളളവർ ഭൂമിയുടെ അവകാശികൾ

ചങ്കുകുരങ്ങനും മങ്കുകുരങ്ങനും വിനോദയാത്രികരിൽ നിന്നും കിട്ടുന്ന ഭക്ഷണവും കാത്ത് നിൽക്കുകയായിരുന്നു. ആരും വന്നില്ല. അപ്പോഴാണ് അത് വഴി ശങ്കരനാന വന്നത്. അതെന്താ മനുഷ്യരാരും വരാത്തത്. അറിയില്ല. അതുവഴി പെരുന്തച്ചാർ വന്നു. എന്താണ് പ്രശ്നം. അറിയില്ല. ദേശാടന പക്ഷി വന്നു, നിങ്ങളൊന്നും അറിഞ്ഞില്ലേ? പട്ടണത്തിലെല്ലാവരും മാസ്ക് ധരിച്ചാണ് നടക്കുന്നത്. ആരും പുറത്തിറങ്ങാറില്ല. അതെന്താ? അവിടെ മാരകമായ് പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു. അതെന്ത് രോഗം? കോവിഡ് - 19 എന്നാ അതിൻറെ പേര്. ആരാണ് പരത്തുന്നത്? കൊറോണ വൈറസ് എന്ന വൈറസാണ് അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർത്തുന്നത്. അപ്പോഴാണ് ആമ വന്നത് തൻറെ കുട്ടിക്കാലത്ത് 150 വർഷങ്ങൾക്ക് മുമ്പ് ഇവിടെ മുഴുവൻ കാടായിരുന്നു. ഇവിടെ മൃഗങ്ങൾക്കെല്ലാം സ്വാതന്ത്ര്യത്തോടെ നടക്കാമായിരുന്നു. മനുഷ്യർ മൃഗങ്ങളെ വേട്ടയാടിയിരുന്നു. മൃഗങ്ങളിൽ നിന്നുമാണ് രോഗം പരന്നതെന്ന് സംശയമുണ്ട്. അതിനാൽ ഇനിയെങ്കിലും പ്രകൃതിയോട് മനുഷ്യർ കാട്ടുന്ന ക്രൂരത നിർത്തിയാൽ മാത്രമേ മനുഷ്യർക്ക് അതിജീവനം ഉണ്ടാവുകയുളളൂ.

കമൽനാഥ്
3 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ