ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ വേദനിപ്പിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം പ്രകൃതിയെ വേദനിപ്പിക്കാതെ

"കൊറോണ കാരണം ലോക്ക് ഡൗൺ തുടങ്ങിയതോടെ വർഷങ്ങൾക്ക് ശേഷം നൈൽ നദി തെളിഞ്ഞ് ഒഴുകുന്നു. "മലയോരത്ത് വരൾച്ച രൂക്ഷമാകുന്നു .കക്കുവ പുഴ വറ്റിവരണ്ടു." "വനത്തിലും കനത്ത ചൂട്. ആറളം മീൻമുട്ടിയിൽ നീരൊഴുക്ക് കുറഞ്ഞു". ഇതേ പോലുള്ള എത്രയോ വാർത്തകൾ ധാരാളമായി നമ്മൾ വായിക്കാറുണ്ട്.എന്താണ് അതിൻ്റെ കാരണം?
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും, ജൈവ വൈവിധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശമുണ്ട്. എങ്കിലും ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ജീവ സ്ഥലമായി നിലനിർത്തുകയും, ഹരിത കേന്ദ്രവുമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യണം.
നഗരങ്ങൾ എല്ലാം മലിനീകരണത്തിൻ്റെ ദുരന്തഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. മാരക രോഗങ്ങൾ പടർന്ന് പിടിക്കുന്നു. ഭൂമിയിലെ ചൂട് കൂടുന്നു.കാലാവസ്ഥ മാറ്റങ്ങൾ മരുഭൂമികളുടെ വർദ്ധന,ശുദ്ധജല ക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കുന്നു. അധിക ചൂട് കാരണം ഭൂമിയിലെ ഹിമപാളികൾ ഉരുകി നശിക്കാൻ തുടങ്ങിയിരിക്കുന്നു. അത് വായു മലിനീകരണത്തിന് വലിയ പ്രതിഫലമാണ്.
വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ ബാധിക്കുന്ന ഒരു പ്രധാന കാരണം ഭൂമിയിലെ വനപ്രദേശങ്ങൾ കുറഞ്ഞ് വരികയാണ്. ജലമലിനീകരണം, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, വരൾച്ച, അന്തരീക്ഷ മലിനീകരണം, ഭൂമി കുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ ബാധിക്കുന്നു. 1972 മുതൽ ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് ആചരിച്ചു തുടങ്ങിയിരിക്കുന്നു.പരിസ്ഥിതി സംരക്ഷണം ഒരു ദിവസത്തേക്ക് മാത്രമല്ല, എല്ലായിപ്പോഴും നമുക്ക് ശീലമാക്കാം. അൽപ്പ സ്ഥലം പോലും പാഴാക്കാതെ മരങ്ങൾ നട്ട് വളർത്തണം. നമ്മുടെ ഭൂമി ഹരിത കേന്ദ്രമായ വരും തലമുറയ്ക്ക് കൈമാറാം.

അഭിനേഷ് .കെ
3 ആയിഷ എൽ.പി.സ്കൂൾ, ചെടിക്കുളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം