ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

മനുഷ്യനെ മാനുഷ്യനാക്കുകയെന്നോതി
ദൈവമിന്നെന്നേ ഭൂമിയിലെക്കു വിട്ടു
നരരുടെ മനസുകാനുവാനായി
ഭൂമി മുഴുവനിലും ചുറ്റി തിരിഞ്ഞു ഞാൻ
നരകുലത്തിനു നാശം വിതച്ചെന്നു പറഞ്ഞവർ
കൊറോണയെന്നെനിക്ക് പേരുവിട്ടു
മഹാമാരിയെന്നും വിളിച്ചു
ഞാൻ കളിയാടിടും ഈ മണ്ണിൽ
രക്ഷ നേടിടാനാകുമോ കൂട്ടരേ നിങ്ങൾക്ക്
ഒരു വഴി ഇന്നു ഞാൻ ചൊല്ലിടാം
കൈകഴുകീടു ശുചിത്യം പാലിക്കൂ
കൂട്ടം കൂടാതെ അകന്നുനിന്നീടു
വീടിനെ നാടിനെ കാത്തുരക്ഷിക്കൂ
നല്ല കർമ്മങ്ങൾ ചെയ്തിടു ഭൂമിയിൽ
നല്ലവരായി വളർന്നീടൂ കൂട്ടരേ
 

ജൂലിയ ജോജി
4 A ആറ്റുവാത്തൽ എൽ എഫ് എൽ പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത