ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19 കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 കൊറോണ വൈറസ്

2020ലെ മഹാമാരി ആയിരുന്നു കൊറോണ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഇതിൻറെ ഉത്ഭവം. പിന്നെ മറ്റ് രാജ്യങ്ങളിലെല്ലാം വ്യാപിക്കുകയാണ് ഉണ്ടായത്. അമേരിക്ക ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങൾ എല്ലാം പാടെ തകർന്നടിയുകയാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും ഈ മഹാമാരിയെ ചെറുക്കാൻ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്, "ബ്രേക്ക്‌ ദി ചെയിൻ" എന്ന ഒരു പദ്ധതിക്കും തുടക്കമിട്ടിരുന്നു. ആദ്യം ചൈന, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആയിരുന്നു ഇതിൻറെ ഉത്ഭവം. പിന്നീട് കേരളത്തിലേക്ക് വ്യാപിക്കുകയായിരുന്നു. പനി, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. നമ്മുടെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരെല്ലാം അടങ്ങുന്ന സംഘം ഈ വൈറസിനെ ഇല്ലാതാക്കാൻ കഠിനപരിശ്രമം ചെയ്യുകയാണ്. നമ്മുടെ പ്രധാനമന്ത്രി ഏപ്രിൽ അഞ്ചിന് രാത്രി 9 മണിക്ക് 9 മിനിറ്റ് ഐക്യ ദീപം തെളിയിച്ച് എല്ലാവരും ഈ മഹാമാരിയെ ഇല്ലാതാക്കാൻ ഒന്നിച്ച് നിൽക്കണം എന്ന് അഭ്യർത്ഥിച്ചു.വളരെ വേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുവാൻ സാധ്യത ഉള്ളതിനാൽ രോഗലക്ഷണം ഉള്ളവർ ഇല്ലാത്തവരുമായി അടുത്ത് ഇടപഴകാതിരിക്കുക. രോഗം ഉള്ളവരെ 14 ദിവസത്തേക്ക് ഐസൊലേഷൻ വാർഡിൽ ആക്കി മാറ്റുകയാണ് ചെയ്യുന്നത്.പോലീസുകാർ രാത്രിയും പകലുമില്ലാതെ ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുകയാണ്. ഡോക്ടർമാർ നഴ്സുമാർ എന്നിവർ ആശുപത്രികളിൽ വളരെയധികം സാഹചര്യങ്ങളാണ് ഇവർക്കായി ചെയ്തുകൊടുക്കുന്നത്. ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾഇതൊക്കെയാണ്, പുറത്തുപോയി മറ്റുള്ളവരുമായി സമ്പർക്കത്തിൽ കഴിയാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കുക, കടയിലോ മറ്റും പോകുന്നുണ്ടെങ്കിൽ മാസ്കോ അല്ലെങ്കിൽ തൂവാലയോ ഉപയോഗിക്കുക, പുറത്തു പോയി വന്നാൽ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, കുട്ടികളെ പരമാവധി പുറത്തുപോകാൻ വിടാതെ വീട്ടിനുള്ളിൽ തന്നെ ഇരുത്തുക. നമുക്ക് ചേർന്നു നിൽക്കാം ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്ന് വേരോടെ പിഴുതെറിയാൻ.

നിമയ പി
6 ആലച്ചേരി യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം