ആർ.സി.യു.പി.എസ് കോട്ടപ്പടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

ഗുരുവായുർ ദേവസ്വത്തിന്റെ ആന താവളം സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു അവരുടെ പൂർവിക രിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു എന്നുള്ള ചരി ത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി സെൻറ്‌ ലാ സേ ഴ് സ് പള്ളി യോടനുബ ന്ധി ച്ചു ള്ള ആർ സി യു പി സ്ക്കൂൾ എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു ഈ സരസ്വതി ക്ഷേത്രത്തിന്റ്റെ ജന്മ വർഷത്തെ കുറിച് ഭിന്നാഭിപ്രായങ്ങൾ ഇന്നും നിലവിലുണ്ട് .ഈ വിദ്യാലയത്തോട്‌ ചേർന്നുള്ള 500 ലേറെ വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ അത്ര തന്നെ പഴക്കമുള്ളതാണീ ഈ വിദ്യാലയം .എന്ന വാദത്തിന് പ്രസക്തിയില്ലെ ങ്കിലും 1887 ന് മുമ്പ് ഇതുണ്ടായിരുന്നു എന്ന വാദം അവഗണിക്കാവുന്നതല്ല ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1887 ൽ ആണ് ഔപചാരികമായി സ്കൂൾ രൂപം കൊണ്ടത് എന്ന് 1889 ആഗസ്റ്റ് 16 ലെ വിദ്യാഭ്യാസ വകുപ്പിലെ രേഖകൾ നമുക്ക് തെളിവുകൾ തരുന്നുണ്ട്.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്ന, തെക്കുംതറ മേനോൻ നടത്തിയിരുന്ന എഴുത്തുപള്ളി പണ്ടത്തെ ഒരു അക്ഷര കേന്ദ്രമായിരുന്നു. ഇത് എഴുത്തച്ഛൻ സ്ഥാപിച്ചതാണ് എന്നൊരു ഐതിഹ്യമുണ്ട് .ക്രമേണ രാജഭരണത്തിൻറെയും മറ്റും  ഭരണമായി പള്ളിക്കൂടങ്ങൾ ഉണ്ടായി.രാജഭരണത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണം ആയപ്പോൾ സ്കൂളുകൾ ഉണ്ടായി .

                                           

                                      ഇന്ന് നാടെങ്ങും അറിയുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ ആനത്താവളം സ്ഥിതിചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ നാട് ഭരിച്ചിരുന്നു.അവരുടെ കച്ചവടത്തിനും  അവരുടെ പ്രതിനിധികൾ ആകാനും വേണ്ടി കുറേ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട കുടുംബങ്ങൾക്ക് സഹായം നൽകി താമസിപ്പിച്ചു എന്നുമുള്ള ചരിത്രത്തിൻറെ തുടർച്ചയാണ് കോട്ടപ്പടി സെൻ ലാസേഴ്സ്  പള്ളിയോടനുബന്ധിച്ച് ഉള്ള ആർ സി യു പി സ്കൂൾ എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു. ഈ വിദ്യാലയത്തിന്റെ ജന്മ വർഷത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഇന്നും നിലവിലുണ്ട് ഉണ്ട്. 1887 മുൻപേ ഈ വിദ്യാലയം ഉണ്ടായിരുന്നു  എന്ന വാദം തീർത്തും അവഗണിക്കാവുന്നതല്ല ,എന്നാൽ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഈ വിദ്യാലയം 1887 ൽ ആണ് ഔപചാരികമായി രൂപംകൊണ്ടത് എന്ന് തീർത്തും   പറയാവുന്നതാണ് .1889 ഓഗസ്റ്റ് പതിനാറാം തീയതിയിലെ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ 4823 ആം നമ്പർ കല്പനപ്രകാരം ഈ വിദ്യാലയത്തിൽ മൂന്നാം ക്ലാസും ആ വർഷം തന്നെ ഇവിടെ നാലാം ക്ലാസും പ്രവർത്തിച്ചിരുന്ന തായും കാണുന്നു.  

                                                         

                                                 1970 തൃശൂർ അതിരൂപതയിലെ പള്ളിവക സകല സ്കൂളുകളും ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ആക്കി. അതിനെതുടർന്ന് കോർപ്പറേറ്റ് മാനേജർമാരുടെ കീഴിൽ പള്ളി വികാരിമാർ  ലോക്കൽ മാനേജർ മാരായി പ്രവർത്തിക്കുവാൻ തുടങ്ങി. ഈ വിദ്യാലയം മറ്റെല്ലാ വിദ്യാലയങ്ങളിൽ വിദ്യാലയങ്ങളിലേതുപോലെ പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുൻപന്തിയിൽ തന്നെയാണ് .ഈ വിദ്യാലയത്തിലെ സുഗമമായ നടത്തിപ്പിന് സഹായകമായി വർത്തിക്കുന്ന  അധ്യാപക രക്ഷാകർതൃ സമിതി സജീവമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം