ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം


ജൂൺ - 5ലോക പരിസ്ഥിതി ദിനം , പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഇ ദിനത്തിന്റെ ലക്‌ഷ്യം . 1972ൽ ഐക്യ രാഷ്ട്ര സഭയുടെ നേത്രത്വത്തിൽ ജൂൺ - 5മുതൽ 26വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി . തുടർന്ന് ജൂൺ ന ആദ്യത്തെ ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനമായി . ഓരോ വർഷത്തെയും പരിസ്ഥിതി ദിനം ഓരോ വിഷയത്തിനും പ്രാധാന്യം നൽകി വരുന്നു .

                 "ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ 
                  നിനക്കാത്മശാന്തി"

കവി ഓ എൻ വി കുറിപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിലെ രണ്ട വരികളാണിത് . കുന്നു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ , വാഹനങ്ങളും ഫാക്ടറികളും പുറം തള്ളുന്ന വിഷവാതകങ്ങൾ , ക്ലോറോ ഫ്ലൂറോ കാർബൺ സംയുക്തങ്ങൾ തുടങ്ങിയവ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു , ഈ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .

                    മരങ്ങളും , പാടങ്ങളും , വയലുകളും , തണ്ണീർത്തടങ്ങളും എല്ലാം സംരക്ഷികേണ്ടത് 

മനുഷ്യന്റെ ഉത്തരവാദിത്വമാണ് . മണ്ണിൽ ലയിച്ചു ചേരാത്ത എല്ലാ വസ്തുക്കളെയും നമ്മൾ ബഹിഷ്കരിക്കണം . അതിനായി ഒരു സൂത്രവാക്യം ഇംഗ്ലീഷ് അക്ഷരമാലയിലെ 3 R

                                       REDUCE 
                                        RECYCLE
                                        RE USE  


അബിൻ സോണി
4 A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം