ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/ഒരുസുന്ദരി ആയ പാൽ ക്കാരി യുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുസുന്ദരി ആയ പാൽ ക്കാരി യുടെ കഥ

ഒരിടത്തു ഒരു പാവപ്പെട്ട മുത്തശ്ശിയും പെൺകുട്ടിയും ഉണ്ടായിരുന്നു. വളരെ പാവങ്ങളായിരുന്നു അവർ. അവർക്ക് രണ്ടു പശുക്കൾ ഉണ്ടായിരുന്നു. ആ പശുക്ക ളിൽ നിന്ന് കിട്ടുന്ന പാൽ വി റ്റാണ്‌ അവർ ജീവിച്ചിരുന്നതു. ഈ പെൺകുട്ടിക്ക് ഒരു പ്രേതെക സ്വഭാവം ഉണ്ടായിരുന്നു. അവൾ അവളുടെ ജീവിതം സ്വപ്നം കാണുമായിരിന്നു. ഇങ്ങനെ സ്വപ്നം കണ്ട് നടന്നു പാൽ പാത്രം തറയിൽ ഇട്ടു പൊട്ടി ക്കു മായിരുന്നു. അങ്ങനെ ഒരു പാട് തവണ ഇത് ആവർത്തിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ മുത്തശ്ശി പറഞ്ഞു ഇന്നും നീ ഈ പാൽ പാത്രം പൊട്ടിച്ചാൽ ഈ വീട്ടിൽ കയറി പോകരുത്. ഇത് കേട്ട് അവൾ മുത്തശ്ശിയോട് പറഞ്ഞു എന്നെ വിശ്വസിക്കു മുത്തശ്ശി ഇന്നു ഞാൻ പാത്രം പൊട്ടിക്കില്ല. അങ്ങനെ അവൾ പാൽ പാത്രവുമായി ഗ്രാമത്തിലേക്ക് നടന്നു. അവൾ മുത്തശ്ശിക്ക് കൊടുത്ത വാക്ക് പാലിച്ചു. പക്ഷേ അവൾ നടന്നു വന്ന വഴിയിൽ കല്ലിൽ തട്ടി വീണു. അവളുടെ കയ്യിൽ നിന്ന് പാൽ പാത്രം തറയിൽ വീണ് പൊട്ടി. അവൾ ഒരു പാട് കരഞ്ഞു.അവൾ മുത്തശ്ശി പറഞ്ഞ വാക്കുകൾ ഓർത്തു . അവൾ ചിന്തിച്ചു മുത്തശ്ശി എന്നെ വീട്ടിൽ കയറ്റില്ല. ഇനി ഞാൻ എന്തു ചെയ്യും. ദൈവമേ മുത്തശ്ശി എന്നെ വിശ്വസിക്കില്ല, ഞാൻ ഇന്നു സ്വപ്നവും കണ്ടില്ല പക്ഷേ കല്ലിൽ തട്ടി വീണതാ എന്നു പറഞ്ഞാൽ മുത്തശ്ശി വിശ്വസിക്കുമോ എന്നറിയില്ല. ഇനി ഞാൻ എന്തു ചെയ്യും ദൈവമേ നീ എനിക്കൊരു വഴി കാണിച്ചു തരണേഎന്നിങ്ങനെ തന്റെ വിഷമങ്ങ ളും ആവലാതിയും ഓരോന്ന് ഓർത്തു സങ്കടപ്പെട്ടു ഇരിക്കെ അവളുടെ മുന്നിൽ ഒരു മന്ത്ര വാദിനി പ്രേത്യേക്ഷപ്പെട്ടു. ആ മന്ത്രിവാദിനിഅവളോട് ചോദിച്ചു എന്തിനാ മോള് കരയുന്നത്. അവൾ നടന്ന സംഭവങ്ങൾ എല്ലാം അവരോടു പറഞ്ഞു. അപ്പോൾ മന്ത്രവാദിനിപറഞ്ഞു ഞാൻ നിന്നെ സഹായിക്കാം അപ്പോൾ അവിടെ ഒരു മന്ത്ര വാദിനിവന്നു. എന്നിട്ട് അവളോട് പറഞ്ഞു നീ വിഷമി ക്കണ്ട പോയത് പോയി നിന്നെ ഞാൻ സഹായിക്കാം അപ്പോൾ അവൾ ചോദിച്ചു അതെങ്ങനെ. മന്ത്രവാദിനി പെട്ടെന്ന് ഒരു മന്ത്രആം ചൊല്ലി. അപ്പോൾ പൊട്ടിയപാൽ പാത്രം നേരെ ആയി അതിൽ പാലും ഉണ്ടായിരുന്നു. എന്നിട്ട് മന്ത്ര വാദിനിഅവളോട്‌ പറഞ്ഞു ഈ ലോകത്തു ഏറ്റവും വലുത് സത്യം ആണ് അതെനിക്ക് ബോധ്യമായി. അങ്ങനെ അവർ ഇരുവരും വീട്ടിൽ എത്തി അവർക്ക് സുഖമായി ജീവിക്കാനുള്ള സമ്പാദ്യവും നൽകി. പിന്നേടു ള്ള കാലം അവർ സുഖമായി ജീവിച്ചു.



 

രേഷ്മ
7B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ