ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ഈ പ്രദേശത്തുകാർ 1967ൽ ഡോ. എം. എ. അഹമ്മദ്, ജനാബ് എം. ബി മൂസ, ജനാബ് യു. വി. മൊയ്തു തുടങ്ങിയവരുടെ നേത്രത്വത്തിൽ ഒരു ഹൈസ്ക്കൂളിനായി പ്രവർത്തനം ആരംഭിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി. എച്ച്. മുഹമ്മദ് കോയ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ ശരിക്കും മനസ്സിലാക്കി ഹൈസ്ക്കൂൾ അനുവദിക്കുകയും ചെയ്തു. 1979ൽ ഈ വിദ്യാലയത്തിൽ യു. പി വിഭാഗവും 1988ൽ ഇംഗ്ലീഷ് മീഡിയവും 1991ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ഈ വിദ്യാലയം ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക - വിദ്യാഭ്യാസ പുരോഗതിക്ക് ഒരു നാഴികകല്ലായി മാറി