ഇടക്കേപ്പുറം യു പി സ്കൂൾ‍‍‍‍‍‍‍‍‍‍‍/അക്ഷരവൃക്ഷം/വിഷസർപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷസർപ്പം


ജനമനസ്സിലെ ദീപനാളം കെടുത്തി
 ഇരുട്ടേകി വന്നൊരീ മഹാവ്യാധി
 നൂറ്റാണ്ടുകണ്ട ഭീകരവിഷസർപ്പമായ്
 കൊറോണ എന്ന നാമത്തിൽ പരന്നു.
ജീവിതനൗക തുഴഞ്ഞു നീങ്ങാൻ
കഷ്ടപ്പെടുന്നു ജനമനസ്സുകൾ
 തീപ്പൊരികത്തുന്ന മനസ്സുമായി
പ്രവാസികൾ ,കുരുന്നുകൾ, വൃദ്ധന്മാർ...
വുഹാനിൽ നിന്നു വൻകരതാണ്ടി
ഇന്നിതാ എത്തിയീ കേരനാട്ടിൽ
 ഇല്ല കീഴടങ്ങില്ല ഞങ്ങൾ
ചെറുക്കാൻ കരുത്തുള്ള കേരളക്കര.
 ഒപ്പമുണ്ടൊരു കരുത്തേറിയ സർക്കാർ
ഒരുമയുള്ളൊരു ജനമനസ്സും
 മന്ത്രിച്ചീടുന്നു ഇന്നു ഞങ്ങൾ
ബ്രേക്ക് ദ ചെയിൻ എന്ന തീരുമാനം.
ജാതിയില്ല, മതമില്ല ഈ മഹാനെ
 ചെറുക്കുവാൻ ഒറ്റക്കെട്ടാണ് ഞങ്ങൾ
മനസ്സുകൊണ്ട് ഒരുമിച്ചീടാം നമുക്ക്
 ശാരീരിക അകലം പാലിച്ചീടാം.
 ഇന്നു ജാഗ്രത വേണം നമുക്ക് കൂട്ടുകാരെ
ഭയം എന്നാൽ തീരെ വേണ്ടേ വേണ്ട
പൊരുതീടാം നല്ല നാളെക്കായ് നമുക്ക്
 പൊരുതീടാം മാനവരാശിക്കായ്.

 

ഗോപിക.ടി
7എ ഇടക്കേപ്പുറം യു പി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത