ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ഓണക്കളിക്കതാ മുത്തശ്ശിയമ്മയും,
പേരക്കിടാങ്ങളുമൊത്തുകൂടി.

എൺപത് പിന്നിട്ട മുത്തശ്ശനും ചേർന്നു,
പന്തു കളിച്ച് രസിച്ചീടുന്നു.

ഇക്കളിയെല്ലാമേ നോക്കിച്ചിരിക്കുന്നു-
ദൂരെക്കുപെക്ഷിച്ച ആട്ടുകല്ലും.

അമ്മിയുരലുകൾ തമ്മിൽ പറയുന്നു,
നമ്മളെ സ്നേഹിച്ചതിന്റെ ഫലം.

മുട്ടും തടവിയിരിപ്പു യുവതിയാം-
മമ്മിയും, കുടവയറനാം ഡാഡിയും.

കുംഭയും തടവി, നടുവും തിരുമി,
നിശ്വാസമോടെയിരുന്നീടുന്നു.

ഇക്കുട്ടരെയുമേ നോക്കിച്ചിരിക്കുന്നു,
മിക്സിയും, ഗ്രൈന്ററും, വാഷിംഗ് മിഷീനും,

ടിവിയും, ഓവനും ഒന്നിച്ചു ചൊല്ലുന്നു,
നമ്മളെ സ്നേഹിച്ചതിന്റെ ഫലം.
 

മരിയമോൾ ബിനോയ്‌
6 ബി ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത