ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം ഇന്നിന്റെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം ഇന്നിന്റെ ആവശ്യം

പ്രകൃതിയുടെ സംരക്ഷണം മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക്, ചെറു ബാക്ട്ടീരിയാകളുടെ പ്രവർത്തനംപോലും കൂടിയേതീരു. മനുഷ്യരെ അപേക്ഷിച്ച് ബുദ്ധിയോ വലുപ്പമോ ഇല്ലാത്ത ഈ ചെറുജീവികൾ ഇല്ലെങ്കിലത്തെ സ്ഥിതി ആലോചിച്ചു നോക്കു.

പ്രകൃതിയിലുള്ള വസ്തുക്കൾ ജീർണിക്കണമെങ്കിൽ ഈ ബാക്ട്ടീരിയകൾ ആവശ്യമാണ്‌. വിഷമരുന്നുകൾ തളിച്ചും മറ്റും നാം ഇവയെ നശിപ്പിക്കാറുണ്ട്. കാടുകൾ വെട്ടിതെളിച്ചും, കുന്നുകൾ നിരത്തിയും, നദികളുടെ ഒഴുക്കുതടഞ്ഞും നാം പ്രകൃതിയുടെ സ്വാഭാവികതയെ നശിപ്പിക്കുന്നു. അന്തരീക്ഷത്തെ പോലും നാം വെറുതെ വിടുന്നില്ല. നമ്മുടെ ദ്രോഹം കൊണ്ട് പ്രകൃതി ശത്രുവായാൽ നമ്മുടെ ജീവിതം അസാധ്യമാകും. മനുഷ്യവർഗം ഈ ഭൂമിയിൽ നിന്നും ഇല്ലാണ്ടായാൽ. ഭൂമിയിലെ ജൈവവ്യവസ്ഥിതിക്ക് ഒരു ദോഷവും സംഭവിക്കില്ല. മറിച്ച് പ്രകൃതിക്ക് ദോഷം സംഭവിച്ചാൽ നമ്മുടെ നിലനിൽപ്പ്‌തന്നെ ഇല്ലാണ്ടാകും.

ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ ദുരന്തവും നാം പ്രകൃതിയോട് കാണിക്കുന്ന ദ്രോഹത്തിന്റെ ഫലമാണ്. അതുകൊണ്ട്. മണ്ണ്, വായു, ജലം, അന്തരീക്ഷം ഇവ ശുദ്ധമായി സുക്ഷിക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യണം.

ദേവദത്ത് എം
6 ബി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം