ഇവിടെ ക്ലിക്ക് ചെയ്യുസെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പക

Schoolwiki സംരംഭത്തിൽ നിന്ന്

931 കളുടെ ആദ്യത്തിലാണ്‌ കാർഷിക രംഗത്തെ കൃത്രിമ രാസവളങ്ങളുടെ അമിതാശ്രയത്തോടുള്ള പ്രതികരണമായി ജൈവ കൃഷി രീതികൾക്കായി വാദിക്കുന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്. കൃത്രിമ വളങ്ങൾ പതിനെട്ടാം നൂറ്റാണ്ടിലാണ്‌ വികസിപ്പിച്ചത്. പ്രാരംഭഘട്ടത്തിൽ അത് സൂപ്പർ ഫോസ്‌ഫേറ്റിൽ നിന്നും പിന്നീടത് അമോണിയയിൽ നിന്നും വേർതിരിച്ചുണ്ടാക്കുന്നവയായിരുന്നു. ഹാബർ-ബോഷ് പ്രക്രിയയിലൂടെ ഒന്നാംലോക മഹായുദ്ധ സമയത്ത് ഇത് വ്യാപകമായി ഉൽ‌പാദിപ്പിച്ചു തുടങ്ങി. ആദ്യകാലത്തെ ഈ വളങ്ങൾ വളരെ വിലക്കുറഞ്ഞതും,ശക്തിയേറിയതും ഒന്നിച്ച് അവശ്യസ്ഥലങ്ങളിൽ എത്തിക്കാൻ എളുപ്പമുള്ളവയുമായിരുന്നു. സമാനമായ പുരോഗതി തന്നെയാണ്‌ രാസ കീടനാശിനികളുടെ കാര്യത്തിലും 1940 കളിൽ ഉണ്ടായത്. 'കീടനാശിനി കാലഘട്ടം'('pesticide era') എന്ന് ഈ ദശാബ്ദത്തെ പരാമർശിക്കപ്പെടുന്നതിലേക്ക് വരെ ഈ പുരോഗതി നയിച്ചു. സർ ആൽബർട്ട് ഹൊവാർഡ് ആണ്‌ ജൈവ കൃഷിരീതിയുടെ പിതാവായി പരിഗണിക്കപ്പെടുന്ന വ്യക്തി. അമേരിക്കൻ ഐക്യനാടിലെ ജെ.ഐ.റോഡൈൽ, ബ്രിട്ടണിലെ ലേഡി ഏവ് ബൽഫൂർ എന്നിവരും ലോകത്തിലെ മറ്റു പലരും ജൈവ കൃഷിരംഗത്ത് കൂടുതൽ പഠനങ്ങളും സംഭാവനകളും നല്കിയിട്ടുണ്ട് .

മൊത്തം കാർഷികോൽ‌പന്നങ്ങളിൽ ജൈവ കൃഷിയുൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്‌. എങ്കിലും പരിസ്ഥിതി അവബോധം സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിക്കുകയും വിതരണം ഉയർത്തുക എന്ന ശ്രമങ്ങളിൽ നിന്ന് പ്രചോദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനമായി മാറുകയുമുണ്ടായി. നാമമാത്ര വിലയും പലപ്പോഴും സർക്കാർ നൽകുന്ന വിലയിളവുകളും ഈ ഉൽ‌പ്പന്നങ്ങളിലേക്ക് ജനങ്ങളെ ആകർഷിച്ചു.

ജൈവകൃഷി
ജൈവകൃഷി

മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ്‌ ജൈവ കൃഷിരീതി. ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകൾ ഉപയോഗിക്കുന്നതിന്‌ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരമ്പരാഗത രീതികളും പുത്തൻ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം‌യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു.."

—