ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ

കിരീടധാരിയായി വന്ന് മഹാമാരിയെപോലെ നാശം വിതച്ച പകർച്ചവ്യാധിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് -19. ലോകജനതക്ക് ആകമാനം നാശം വിതച്ചുകൊണ്ടിരിക്കുന്ന ഈ വൈറസ് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണ്.

രോഗപ്രതിരോധമാർഗങ്ങൾ ഈ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഏറെ ഫലപ്രദമാണ്. അതിനായി നമ്മൾ ചെയ്യേണ്ടത് വ്യക്തിശുചിത്വം, പരിസരശുചിത്വം, സാമൂഹിക അകലം പാലിക്കുക എന്നുള്ളവയാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കണം, പൊതു ഇടങ്ങളിൽ ഇറങ്ങുമ്പോൾ മുഖാവരണം ധരിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. സാനിറ്ററൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തം ആക്കണം. ചൂടുള്ള ആഹാരം കഴിക്കുന്നത് ശീലമാക്കണം. മാംസാഹാരങ്ങൾ കുറയ്ക്കണം. പഴങ്ങളും പച്ചക്കറികളും ഏറെ കഴിക്കണം. ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

നമ്മുടെ നാടിനും നാട്ടുകാർക്കും താൻ കാരണം ഒന്നും സംഭവിക്കരുത് എന്ന ദൃഢപ്രതിജ്ഞ ഓരോ പൗരൻമാരും എടുത്തു കഴിഞ്ഞാൽ ഈ വൈറസിനെ ചെറുക്കാം ഈ പോരാട്ടത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ മാതൃകയായി നിൽക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ്. ഇതിൽ മലയാളികളായ നമ്മൾ ഓരോരുത്തർക്കും അഭിമാനിക്കാം. ഇത് സാധ്യമായത് നമ്മുടെ സർക്കാരിന്റെ കൃത്യമായ നിർദ്ദേശങ്ങൾ കൊണ്ടും, അവ പാലിക്കപെടാൻ നമ്മുടെ ആരോഗ്യ പ്രവർത്തകരും നീതിപാലകരും സ്വന്തം ജീവിതം പോലും കണക്കാക്കാതെ നടത്തുന്ന പോരാട്ടം കൊണ്ടുമാണ്. അവർക്കൊക്കെയും ഉള്ള ആദരവായി നമുക്ക് അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവാം. അങ്ങനെ നമ്മൾ ഒറ്റക്കെട്ടായി ഈ മഹാമാരിയെ അതിജീവിക്കും...

'Break The Chain'

ഗായത്രി ജി കൃഷ്ണ
9 B ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം