ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ
പ്രകൃതി നമ്മുടെ അമ്മയാണ്. നമ്മുടെ വീടിനു ചുറ്റും ഒന്നു തിരിഞ്ഞു നോക്കു....

മനോഹരമായ ചെടികൾ അതിൽ വിടർന്നു നിൽക്കുന്ന പൂക്കൾ.... രാവിലെ എഴുന്നേറ്റു ആ മനോഹരമായ ചെടിയിലേക്ക് നോക്കുമ്പോൾ തന്നെ നമ്മുടെ മനസ്സ് ശാന്തമാകും. ആ ദിവസം നമുക്ക് ഐശ്വര്യം ആണ്‌ അതുപോലെ തന്നെ ചുറ്റും കാണുന്ന മരങ്ങൾ അതിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഇലകൾ.... പക്ഷെ നമ്മൾ ചെയ്യുന്നതോ മരങ്ങൾ എല്ലാം വെട്ടി നശിപ്പിക്കുന്നു. ഇനി എങ്കിലും മരങ്ങൾ വെച്ചു പിടിപ്പിച്ചു നോക്കു. നമുക്ക് അല്ലെങ്കിൽ നമ്മുടെ ഭാവി തലമുറക്ക് അത് ഉപകാരപ്പെടും. ശരിക്കും പ്രകൃതി എന്തിനാണ് നമുക്ക് ആസ്വദിക്കാൻ ആണ്‌. പക്ഷെ അതാണോ നമ്മൾ കാണിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കുകയല്ലേ ഒരു ബോർഡ്‌ വെച്ചിരിക്കുകയാണ് ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന് എന്നാൽ നമ്മൾ അവിടെ തന്നെ മാലിന്യം നിക്ഷേപിയ്ക്കും. നമ്മൾ എപ്പോഴെങ്കിലും മരത്തിന്റെ താഴെ ഇരുന്ന് തണൽ കൊള്ളാറില്ലെ.. ആ മരം വച്ചവർ അവർക്ക് തണലത്ത് ഇരിക്കാൻ അല്ല. അത് പോലെ നമ്മുടെ ഭാവി തലമുറക്ക് നമ്മൾ മരം വെച്ച് പിടിപ്പിക്കണം.

ആദിത്യൻ പി സുനിൽ
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം