ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/മനുഷ്യനും ആധുനികലോകവും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും ആധുനികലോകവും

അങ്ങ്  ദൂരെ,  ഒരു  മനോഹരമായ ഗ്രാമം.  പൂക്കളും പുഴകളും എല്ലാം ആർത്തുല്ലസിച്ചു നിൽക്കുന്ന അതിമനോഹരമായ ഒരു പ്രദേശം. ചില്ല് ചില്ല്  എന്ന ഒരു ശബ്ദം  കേട്ടാണ് അപ്പു ഉണർന്നത്.  “ അമ്മമ്മേ  എന്താണ് ആ ശബ്ദം? “  അടുക്കളയിൽ നിൽക്കുന്ന അമ്മയോട് അപ്പു ചോദിച്ചു. പുറത്തു പോയി നോക്കാൻ അമ്മയുടെ മറുപടിയും വന്നു. എന്താണെന്ന് അറിയുവാനുള്ള ആകാംക്ഷയിൽ ജനൽ  പാളികൾ മെല്ലെ തുറന്നു. അപ്പോൾ ഒരു സുവർണ്ണ നിറമുള്ള വെളിച്ചം അവന്റെ മുഖത്ത് വന്ന തട്ടി, ആ സൂര്യാംശുവിൽ  പുൽനാമ്പുകളുടെയും  ഇലകളുടെയും അറ്റത്തുള്ള   മഞ്ഞു തുള്ളികൾ രത്നങ്ങളെ പോലെ തിളങ്ങി. സൂര്യനെ കണ്ട പൂവുകളെല്ലാം നിറപുഞ്ചിരിയോടെ മുഖമുയർത്തി പഞ്ചി കൂട്ടം മധുരസംഗീതം പാടി സൂര്യനെ വരവേറ്റു എന്തേ ഇന്ന് എന്റെ അടുത്ത് വന്നില്ല എന്ന മട്ടിൽ മുത്തശ്ശിമാവ് തലയാട്ടി. എന്റെ ഇതളുകൾ വിടർത്തി എന്ന് കാറ്റിലൂടെ മുല്ലപ്പൂക്കൾ പറഞ്ഞു.

അപ്പോൾ മുത്തശ്ശി ചായയുമായി വന്നു. മുത്തശ്ശി ചായ കൊള്ളാമല്ലോ, നമ്മുടെ അമ്മിണിയുടെ പാലിന് ഇത്രയും രുചിയോ? അപ്പുവിനെ ചോദ്യത്തിന് പുഞ്ചിരി ഉളവാക്കി. മോനേ ഇന്ന് മോന്റെ അച്ഛനും അമ്മയും വരില്ലേ, മോൻ നല്ല സുന്ദരനായി നിൽക്കുക. മുത്തശ്ശി കർപ്പൂരം ഇട്ടു കാച്ചിയ എണ്ണയുമായി വന്ന അവഞ്ജ നെറുകിൽ പുരട്ടി. പോയി കുളിച്ചിട്ട് വാ എന്ന് പറഞ്ഞ് കടവിലേക്ക് വിട്ടു. കുളിച്ച് പ്രഭാതഭക്ഷണത്തിനു ശേഷം അവൻ വയലിലേക്ക് ഇറങ്ങി. പറമ്പിലും പാടത്തും ഒക്കെ അവൻ ഓടി നടന്നു. കാട്ടിലും മേട്ടിലും നടന്ന് പൂവ് പറിച്ചും, കൂട്ടുകാരുമായി കളിച്ചും നടന്നപ്പോൾ മുത്തശ്ശി അവിടെ വന്നു പറഞ്ഞു, അച്ഛനും അമ്മയും വന്നിട്ടുണ്ടെന്ന് പറഞ്ഞു കാട്ടിലും മേട്ടിലും ഓടിനടന്ന് അഴുക്കും ചെളിയും പുരണ്ട് ഇരിക്കുന്ന മകനെ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ടില്ല, അവർ പറഞ്ഞു ഈ പറമ്പിൽ ഒക്കെ ഓടി കളിച്ചാൽ എന്തെങ്കിലും അസുഖം വരുമെന്ന് ഇനി ഇതൊന്നും വേണ്ട, നമുക്ക് ഉടനെ തന്നെ ലണ്ടനിലേക്ക് പോണം. നിന്റെ സാധനങ്ങളൊക്കെ പാക്ക് ചെയ്യു. അയ്യോ അപ്പൊ മുത്തശ്ശിയോ, അമ്മയും സാധനങ്ങളെല്ലാം എടുത്തോളൂ,  അമ്മയെ ഞങ്ങൾ ഒരു വൃദ്ധസദനത്തിൽ ആക്കാൻ തീരുമാനിച്ചു. ഉടൻതന്നെ ഈ വീടും സ്ഥലവും വിൽക്കണം. ആളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. അത് വേണ്ട അച്ഛാ മുത്തശ്ശിയെയും നമുക്ക് കൊണ്ടുപോകാം, അപ്പു പറഞ്ഞു, നീ അതൊന്നും അന്വേഷിക്കേണ്ട എന്നു പറഞ്ഞ് അവർ അകത്തേക്ക് പോയി. പിറ്റേന്ന് അവർ അപ്പുവിനെയും മുത്തശ്ശിയും കൂട്ടി വൃദ്ധസദനത്തിലേക്ക് പോയി, അവിടെ കുറെ പണവും നൽകി മുത്തശ്ശിയെ അവിടെ പാർപ്പിച്ചു മുത്തശ്ശി ഒന്നും മിണ്ടാതെ അവരെ അനുസരിച്ചു. അതിനുശേഷം അവർ ലണ്ടനിലേക്ക് പോയി. ഒരു അടച്ച മുറിയിൽ, പാടവും പുഴയും ഒന്നുമില്ലാതെ, കൂട്ടിലടച്ച കിളിയെപ്പോലെ അപ്പു ജീവിച്ചു. മണ്ണും പൂവും കിളിയും ഒക്കെ അവനിൽ നിന്ന് അകന്നു പോകുന്നത് പോലെ അവനു തോന്നി. പിന്നീട് അവന്റെ മുഖത്തെ പുഞ്ചിരി നഷ്ടപ്പെട്ടു.

അച്ഛനുമമ്മയും ആരും വരുന്നതും പോകുന്നതും അറിയാതെ അവൻ ഒതുങ്ങിക്കൂടി ടി അവന്റെ കാര്യങ്ങൾ നോക്കാൻ ഒരു ആയയെ നിയമിച്ചിരുന്നു നാട്ടിലെ കുത്തരി ചോറിനു പകരം ബ്രെഡ്ഡും ന്യൂഡിൽസുമായി  അവന്റെ ഭക്ഷണം. തന്റെ എല്ലാമെല്ലാമായിരുന്ന മുത്തശ്ശിയെയും ജീവൻ നിലനിർത്തുന്ന പ്രകൃതിയും നഷ്ടമായതോടെ ഭൂമിയുടെ മടിയിൽ നിന്നും പറിച്ചു മാറ്റിയ ഒരു പൂവിനെ പോലെ അവൻ വാടിത്തളർന്നു. ദൈവം മനുഷ്യനു നൽകിയ അമൂല്യ വാഗ്ദാനമാണ് പ്രകൃതി. വ്യായാമത്തിലും സന്തോഷത്തിനും പ്രതിരോധത്തിനും എല്ലാം പ്രകൃതി അവസരമൊരുക്കിയിരുന്നു. പ്രകൃതി സ്വന്തം വിഭവങ്ങൾ അമൂല്യമായ മരുന്ന് ആക്കി മാറ്റിയിരുന്നു. ഓരോ അസുഖത്തിനും ആശുപത്രി തേടിയെത്തുന്ന നമ്മൾ അന്ന് പോയിരുന്നത് പ്രകൃതിയിലേക്കാണ്. പ്രകൃതി ഒരിക്കലും നമ്മെ വേദനിപ്പിച്ചിരുന്നില്ല. പ്രകൃതിക്ക് വേണ്ടത് പ്രകൃതിതന്നെ രൂപപ്പെടുത്തി. മണ്ണിനും മരത്തിനും ജലത്തിനായി മഴയായി പെയ്തു. 

 

മണ്ണിനു വേണ്ട വളമായി സസ്യങ്ങൾ തന്റെ ഇലകൾ നൽകി. ഈ ഹരിതാപയ്ക്  വർണ്ണപ്പകിട്ട് ഏകനായി   പൂക്കളെയും പൂമ്പാറ്റകളെയും നൽകി. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും വിശപ്പിനായി  ഫല  ധാന്യങ്ങൾ നൽകി. ഇതൊന്നും കാണാതിരുന്ന മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇനിയെങ്കിലും ഒരമ്മയെ പോലെ നമുക്ക് പ്രകൃതിയെ സ്നേഹിക്കാം സംരക്ഷിക്കാം. 

നന്ദന ബൈജു
9 A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ , വടയാർ, വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ