ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല/അക്ഷരവൃക്ഷം/അപ്പുക്കുട്ടനും കുഞ്ഞിക്കുരുവിയും(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുക്കുട്ടനും കുഞ്ഞിക്കുരുവിയും


    കുഞ്ഞിക്കുരുവി യുംഅപ്പുക്കുട്ടനുംകൂട്ടുകാരാണ്. കുഞ്ഞിക്കുരുവി കൂടുപണിയുന്ന തിരക്കിലാണ്.
"ഇന്ന് അപ്പുക്കുട്ടനെ കണ്ടില്ലല്ലോ ?സ്കൂളിൽ പോയതായിരിക്കും."അവൾ എത്തി നോക്കി.അപ്പു പടം വരയ്ക്കുവാണല്ലോ . അവൾ സൂക്ഷിച്ചു നോക്കി. അത് എൻറെ കൂടല്ലേ വരയ്ക്കുന്ന ത്? .അവൾ ക്ക് അതിശയംതോന്നി.അപ്പുവിൻറെ വീട്ടുമുറ്റത്തെ വേപ്പുമരത്തിൻറെ ചില്ലയിലാണ്കുഞ്ഞിക്കുരുവിയുടെ കൂട്. അപ്പുക്കുട്ടൻ ഈയിടെയായി സ്കൂളിൽ പോകാറില്ല.എന്താണാവോ കാര്യം? അവൾ കാര്യം തിരക്കാൻ തീരുമാനിച്ചു .അവൾ ജനാലക്കരികിലേക്ക് പറന്നു.
"അപ്പുക്കുട്ടാസ്കൂളടച്ചോ ?"കുഞ്ഞിക്കുരുവി ചോദിച്ചു.
"ഇല്ല. കൊറോണഎന്ന ഒരു വൈറസുകാരണം ഞങ്ങളുടെ പരീക്ഷേംനടന്നില്ല സ്കൂൾവാർഷികവും നടന്നില്ല.അപ്പു പറഞ്ഞു. കൊറോണയോ".
"അതെന്താ ?"കുഞ്ഞിക്കുരുവി ചോദിച്ചു.
"അത് കാണാൻ പറ്റാത്ത ഒരു ജീവിയാണ്.അത് കോവിഡ് എന്നൊരു രോഗം പരത്തും.ആ രോഗം വന്നാൽ നമ്മൾ ചത്തു പോകും."അപ്പു പറഞ്ഞു.
"അയ്യോ" "ആ രോഗം വരാതിരിക്കാൻഎന്തുചെയ്യണം?."കുഞ്ഞിക്കുരുവി ചോദിച്ചു.
"എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം.പുറത്തിറങ്ങരുത്.ഞങ്ങൾക്ക് കോവിഡ് വരാതിരിക്കാനാണ് പരീക്ഷ യും സ്കൂൾവാർഷികവും ഒന്നും നടത്താതെ സ്കൂളടച്ചത്.നീയുംഎന്നെപ്പോലെവീട്ടിനകത്തുതന്നെഇരുന്നോ .അതാ നല്ലത്. "അപ്പു പറഞ്ഞു.
"അപ്പുക്കുട്ടന്ഞാനൊരു കാര്യം കാണിച്ചു തരാം " അങ്ങനെ പറഞ്ഞു കൊണ്ട് കുഞ്ഞിക്കുരുവി സ്വന്തം കൂട്ടിലേക്ക്പറന്നുപോയി.
    ദിവസങ്ങൾ കടന്നു പോയി. കോവിഡ് എന്ന രോഗം ലോകത്ത് എല്ലായിടത്തും പടർന്നു പിടിക്കുന്നതും ആയിരക്കണക്കിന് ആളുകൾ മരിച്ചതും എല്ലാം പത്രത്തിൽ നിന്നും അപ്പു ദി വസവുംവായിച്ചറിഞ്ഞു. കുഞ്ഞിക്കുരുവിക്കെന്തുപറ്റി? അവളെ ഈയിടെ കാണാറില്ല. അപ്പു വേപ്പുമരത്തിൻറെ ചില്ലയിലുള്ളകൂട്ടിലേക്ക് ശ്രദ്ധിച്ചു നോക്കി. പത്തിരുപത് ദിവസങ്ങൾ കടന്നു പോയി. കുഞ്ഞിക്കുരുവിയുടെ കൂട്ടിൽ ഒന്ന് നോക്കാൻ അപ്പു തീരുമാനിച്ചു. വേപ്പുമരത്തിൽ ഏണി ചാരി. പതുക്കെ പതുക്കെ അവളുടെ കൂട്ടിനടുത്തെത്തി .
ഹായ്....നാല് കുഞ്ഞുങ്ങൾ!
എന്തൊരു ചന്തം.അവൻ പതിയെ താഴേക്ക് ഇറങ്ങി. കുഞ്ഞിക്കുരുവിയുടെ കൂടിൻറെചിത്രം പൂർത്തിയാക്കി.അതിന് നിറം നൽകി. സ്കൂൾ എന്ന് തുറക്കും?

അശ്വിൻ അനിയൻ
4 എ ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ