ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/ഓൺലൈൻ പഠനോപകരണ സമാഹരണം

Schoolwiki സംരംഭത്തിൽ നിന്ന്

പഠനോപകരണ സമാഹരണം

ഡി വൈ എഫ് എൈ എന്ന യ‍ുവജന സംഘടന സന്നദ്ധ പ്രവർത്തനത്തില‍ൂടെ 14 ഫോണ‍ുകൾ സമാഹരിച്ച് സ്കൂളിന് കൈമാ റി. കെ പി എസ് ടി എ എന്ന അദ്ധ്യാപക സംഘടന 2 മൊബൈൽ ഫോണ‍ും കെ എസ് ടി എ എന്ന അദ്ധ്യാപക സംഘടന 2 ടി വി യ‍ും സംഭാവന നൽകി. ബഹ‍ുമാനപ്പെട്ട അഴീക്കോട് എം എൽ എ കെ വി സ‍ുമേഷിൽ നിന്ന‍ും ഏറ്റ‍ുവാങ്ങിയ ഫോണ‍ുകൾ രക്ഷിതാക്കൾക്ക‍ു കൈമാറി. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ശ്രീമതി മ‍ുബ്‍സിന സ‍ുമനസ്സ‍ുകളെ ബന്ധപ്പെട്ട് ,രണ്ട് സ്മാർട്ട് ഫേണ‍ുകൾ സ്ക‍ൂളിന‍ു കൈമാറി. 21 ടെലിവിഷൻ, 19 മൊബൈൽ എന്നിവ സമാഹരിക്ക‍ുകയ‍ുണ്ടായി. അദ്ധ്യാപകര‍ുടെ സഹായത്തോട‍ുക‍ൂടി മൊബൈൽ ലൈബ്രറിക്ക് ത‍ുടക്കം ക‍ുറിച്ച‍ു. കണ്ണ‍ൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ 2021 ജൂലൈ 14 ബ‍ുധനാഴ്ച രാവിലെ മൊബൈൽ ലൈബ്രറി ഉദ്ഘാടനം നിർവഹിക്ക‍ുകയ‍ുണ്ടായി. മ‍ുൻ പ്രഥമാദ്ധ്യാപകനായ ശ്രീ എ പി രമേശൻ ടി വി സംഭാവന ചെയ്ത‍ു. പാപ്പിനിശ്ശേരി കോ-ഓപ്പററ്റീവ് ബാങ്ക് 2 ടി വി നൽക‍ുകയ‍ുണ്ടായി. യ‍ൂത്ത് വിങ്സ് കരിക്കൻക‍ുളം ടി വി സംഭാവന നൽകി.