ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ/2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ ബാബ‍ു മണ്ട‍ൂർ

വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്ക‍ുന്ന അന്തർലീനമായിരിക്ക‍ുന്ന കഴിവ‍ുകളെ കണ്ടെത്താന‍ുള്ള വേദിയാണ് യഥാർഥത്തിൽ സ്ക‍ൂൾ ക്ളബ്ബ‍ുകൾ.വൈവിധ്യമാർന്ന പ്രവർത്തനങ്ങളില‍ൂടെ ഓരോ വിദ്യാർത്ഥിയ‍ും തന്നിലെ പ്രതിഭയെ മറ്റ‍ുള്ളവര‍ുടെ മ‍ുന്നിൽ പ്രദർശിപ്പിക്ക‍ുകയ‍ും അംഗീകാരം നേടിയെട‍ുക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.ഓരോ ക്ളബ്ബ‍ുകള‍ുടെയ‍ും പ്രവർത്തനം സ്ക‍ൂൾതലം തൊട്ട് സബ്‍ജില്ല-ജില്ല-സംസ്ഥാനതലം വരെ നീള‍ുന്ന‍ു.വിദ്യാരംഗം,സയൻസ്,സോഷ്യൽ സയൻസ്,പരിസ്ഥിതി,ഗണിതം,ഇംഗ്ളിഷ്,ഹിന്ദി മംച്,ആർട്സ്,സ്പോട്സ്,പ്രവൃത്തിപരിചയം ത‍ുടങ്ങിയ ക്ളബ്ബ‍ുകൾ നമ്മ‍ടെ വിദ്യാലയത്തിലും പ്രവർത്തിച്ച‍ുവര‍ുന്ന‍ു.

2019 സെപ്തംബർ 05 ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്‍കൂളിൽ ദീർഘകാലം സേവനമന‍ുഷ്ടിച്ച ഹെഡ്മാസ്റ്റർമാരായിര‍ുന്ന പി കെ നാരായണൻ, ഇ ചന്രൻ എന്നിവരെ അദ്ധ്യാപക ദിനത്തിൻെറ ഭാഗമായി അവര‍ുടെ വീട‍ുകൾ സന്ദർശിച്ച് ആദരിച്ച‍ു. പ്രിൻസിപ്പൽ ശ്രീ ടി പി വേണ‍ൂഗോപാൽ, പ്രധാനാദ്ധ്യാപകൻ ശ്രീ അന‍ൂപ് ക‍ുമാർ സി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. എൻ പി ബിനീഷ്, കെ ഒ രാമചന്ദൻ, ടി കെ രാജീവ് ക‍ുമാർ,എം രമേശൻ, കെ വി ജീന, പി വി രമ്യ, വിദ്യ കെ സി എന്നിവര‍ുടെ സാന്നിധ്യം ശ്രദ്ധേയമായി.

2020 ജന‍ുവരി 20 അരികില‍‍ുണ്ട് ആശങ്ക വേണ്ട എന്ന പരിപാടിയ‍ുടെ സ്കൂൾതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സ‍ുശീല നിർവഹിച്ച‍ു.

2020 ഫെബ്രുവരി 20 ഇൻറർ മ്യൂറൽ ഫുട്ബോൾ മത്സരങ്ങൾക്ക് ത‍ുടക്കമായി.

2020 ഫെബ്രുവരി 28 മദ്യത്തിന‍‍ും മയക്ക‍ു മര‍ുന്നിന‍ും അടിമപ്പെടാതെ മ‍ൂല്യബോധമ‍ുള്ള പൗരബോധമ‍ുള്ള യ‍ുവതലമ‍ുറയെ വാർത്തെട‍ുക്ക‍ുക നവ മാധ്യമക‍ൂട്ടായ്മകൾ മന‍‍ുഷ്യ നൻമയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്ക‍ുക ത‍ുടങ്ങിയ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് സമഗ്ര ശിക്ഷാ കേരളയ‍ുടെ ആഭിമ‍ുഖ്യത്തിൽ ജില്ലയിലെ തെരഞ്ഞെട‍ുത്ത് 4 കേന്ദ്രങ്ങളിലൊന്നായ ഇ എം എസ് സ്മാരക ജിഎച്ച് എസ് എസില‍ും യ‍ുവ തരംഗം കലാ ജാഥ നടത്തി.സമഗ്ര ശിക്ഷാ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ ടി പി വേണ‍ുഗോപാലൻ മാസ്റ്റർ,പ്രോജക്ട് ഓഫീസർ ശ്രീ വിശ്വനാഥന മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

2020 ഫെബ്രുവരി 13കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെൻറർ ആർദ്രം ജനകീയ കാമ്പയിൻ നടത്തി. പാപ്പിനിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ഇഎംഎസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂള‍ുമായി ചേർന്നുകൊണ്ട് ഒരാഴ്ച നീണ്ടുനിന്ന ആർദ്രം ജനകീയ കാമ്പയിൻ നടത്തി .എൻെറ ആരോഗ്യം എൻെറഹ ഉത്തരവാദിത്തം എന്ന സന്ദേശം ഉയർത്തി നടത്തിയ ആരോഗ്യ ബോധവൽക്കരണ ക്ലാസ് , ഈ ജീവിതമാണ് എൻെറ ലഹരി എന്ന മുദ്രാവാക്യവുമായി നടത്തിയ ലഹരി വിരുദ്ധ കാമ്പെയിൻ പ്രവർത്തനങ്ങൾ, കായികക്ഷമതയില‍ൂെട ആരോഗ്യം എന്നതില‍ൂന്നി നടത്തിയ ഫ‍ുട്ബോൾ മത്സരങ്ങൾ എന്നിവ ജനശ്രദ്ധയാകർഷിച്ചു.ഡോ. കെ പി അനിൽകുമാർ ,എക്സൈസ് ഇൻസ്പെക്ടർ കെ രാജീവൻ, ഹെൽത്ത് സൂപ്പർവൈസർ ചന്ദ്രലേഖ എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. സമാപനസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി രാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് അനൂപ് കുമാർ, പ്രിൻസിപ്പൽ ടി പി സക്കറിയ ഹെഡ്മാസ്റ്റർ സി അനൂപ് കുമാർ ,എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ അധ്യാപകരായ എൻ പി ബിനീഷ്, രാമചന്ദ്രൻ രാമചന്ദ്രൻ കെ ഒ, ദിനേശ് ബാബു ഇ എൻ , രമേശൻ എം എന്നിവർ നേതൃത്വം നൽകി. ആർദ്രം ജനകീയ ക്യാമ്പയിൻ ഭാഗമായി സ്കൂളിൽ സാമൂഹിക ആരോഗ്യ കേന്ദ്രമായി സഹകരിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച‍ു.

2020 ജന‍ുവരി 17 വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾ, പിടിഎ സ്റ്റാഫംഗങ്ങൾ എന്നിവർക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി പി ഷാജിർ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മോഹനൻ ,ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.

2020 ജന‍ുവരി 15 കൗൺസിലർ ഇ വി സതീശൻ മാസ്റ്റർ എസ്എസ്എൽസി വിദ്യാർഥികൾക്ക് ഘട്ടംഘട്ടമായി അവബോധ ക്ലാസ് നൽകി.

2020 ജന‍ുവരി 11 ഏറ്റവും മികച്ച രീതിയിൽ എങ്ങനെ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കാം ,രക്ഷിതാവിന് പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാം- രാവിലെയും വൈകുന്നേരവും രണ്ട് സെക്ഷൻ ആയി നടന്ന ക്ലാസ്സുകൾക്ക് പ്രഗത്ഭ കൗൺ സിലർ ശ്രീ പ്ദീപ മാലോത്ത് നേതൃത്വം നൽകി .

2020 ജനുവരി 4 ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം കുട്ടികൾ മടക്കര പ്രദേശത്തിനും വരുന്നവരാണ് സ്കൂളിൻറെ ചരിത്രത്തിലാദ്യമായി പ്രാദേശിക പി ടി എ ചേരുവാൻ തീരുമാനിക്കുകയും ആദ്യത്തെത് മടക്കര പ്രദേശത്ത് ചേരുകയും ചെയ്ത‍ു. ബഹുഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്ത് പരിപാടി വൻ വിജയമാക്കി. എല്ലാ പ്രദേശങ്ങളിലും ഇത്തരം പ്രാദേശിക പി ടി എകൾ ചേര‍ുവാന‍ും അക്കാദമികവ‍ും ഭൗതികവുമായ കാര്യങ്ങൾ ചർച്ച ചെയ്ത് ക‍ൂട്ടായി മ‍ുന്നോട്ട് നീങ്ങാന‍ുമ‍ുള്ള ഊർജ്ജം യോഗത്തിൽ നിന്ന‍ം ലഭ്യമായി.

2019 നവംബർ 16 എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി ഘട്ടംഘട്ടമായി നടത്താനുദ്ദേശിക്കുന്ന രണ്ടാംഘട്ട അവബോധ ക്ലാസ്സുകൾക്ക് തുടക്കമായി. രാവിലത്തെ സെഷൻ കുട്ടികൾക്കും തുടർന്ന് രക്ഷിതാക്കൾക്ക‍ും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സനകൻ സർ സ്കൂളിലെത്തി രക്ഷിതാക്കളുമായി സംസാരിച്ചത് ഏവർക്കും സന്തോഷം പകർന്നു. ക്ലാസ്സുകൾക്ക് പ്രശസ്ത കൗൺസിലർ പ്രദീപ് മാലോത്ത് നേതൃത്വം നൽകി .അധ്യാപകരായ എം രമേശൻ, മദർ പിടിഎ പ്രസിഡണ്ട് സ്വപ്ന പി , പ്രഥമാധ്യാപകൻ സി അനിൽകുമാർ എന്നിവർ സംസാരിച്ചു.

2019 നവംബർ 8 എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് അംഗം എ പി ഷാജിറിൻെറ നേതൃത്വത്തിൽ നടന്ന യോഗം കൂട്ടായ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു.ഡയറ്റ് ഫാക്കൽറ്റി അംഗം ശ്രീ രമേശൻ കട‍ൂർ അവലോകനം നടത്തി .പിടിഎ അംഗങ്ങൾ,മദർ പിടിഎ, സ്റ്റാഫ് എന്നിവർ ചേർന്ന് നടത്തിയ ആസൂത്രണം മുന്നോട്ടുള്ള കുതിപ്പിന് ഊർജം നൽക‍ുന്നതാണ്.

2019 ഓഗസ്റ്റ് 21 പാപ്പിനിശ്ശേരി എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ആഭിമുഖത്തിൽ ഏർപ്പെടുത്തിയ ഹോണസ്റ്റി കോർണർ വളപട്ടണം പോലീസ് സബ് ഇൻസ്പെക്ടർ ബിജേഷ്  ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സത്യസന്ധത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ കുട്ടികൾക്ക് അവശ്യസാധനങ്ങൾ കോർണറിൽ നിന്നും ലഭ്യമായിരിക്കും. കുട്ടികൾ സ്വയം സാധനങ്ങൾ എടുക്കുകയും പണം നിക്ഷേപിക്കുകയും ചെയ്യും .പരിപാടിയിൽ ഹെഡ്മാസ്റ്റർ സി അനൂപ് കുമാർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അനൂപ് കുമാർ ഇ അധ്യക്ഷത വഹിച്ചു .എൻ പി ബിനീഷ് പദ്ധതി വിശദീകരണം നടത്തി .പ്രിൻസിപ്പൽ ടി പി വേണുഗോപാലൻ, മദർ പി ടി എ പ്രസിഡണ്ട് സപ്ന പി ,സ്റ്റാഫ് സെക്രട്ടറി കെ രാജീവ് കുമാർ എന്നിവർ സംസാരിച്ചു..